ബോളിവുഡ് നടനും സംവിധായകനുമായ രൺധീർ കപൂർ കൊവിഡ് മുക്തനായി. ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയെങ്കിലും കുടുംബക്കാരുമായി സമ്പർക്കം പാടില്ലെന്ന് ഡോക്‌ടർമാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, താൻ സുഖമായിരിക്കുന്നുവെന്നും കുറച്ചു ദിവസത്തേക്ക് വീട്ടിലെ ആരുമായും സമ്പർക്കത്തിൽ വരരുതെന്നും ഡോക്‌ടർമാർ പറഞ്ഞിട്ടുണ്ടെന്നും രൺധീർ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ മാസമായിരുന്നു മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ രൺധീർ കപൂറിനെ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടുവെന്ന് അറിയിക്കുന്നതിനൊപ്പം തന്നെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്ക് രൺധീർ കപൂർ നന്ദി രേഖപ്പെടുത്തി.
More Read: കൊവിഡ് പോസിറ്റീവായ ബോളിവുഡ് നടൻ രൺധീർ കപൂറിനെ ഐസിയുവിലേക്ക് മാറ്റി, ആരോഗ്യം തൃപ്തികരം
ബോളിവുഡ് നടൻ രാജ് കപൂറിന്‍റെ അഞ്ച് മക്കളിലൊരാളാണ് രൺധീർ കപൂർ. ഋഷി കപൂറും രാജീവ് കപൂറും കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ അന്തരിച്ചു. പ്രശസ്ത ബോളിവുഡ് നടിമാരായ കരീഷ്മയും കത്രീനയുമാണ് രൺധീറിന്‍റെ മക്കൾ.