ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ദിവസ വേതനക്കാർക്ക് ധനസഹായം നൽകുമെന്ന് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. കൊവിഡ് 19 പശ്ചാത്തലത്തിൽ സിനിമാ ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ചലച്ചിത്ര മേഖലയ്‌ക്ക് പുറമെ, ടെലിവിഷൻ, വെബ് സീരീസ് പരിപാടികളുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്കും ധനസഹായം നൽകുമെന്ന് ഗിൽഡിന്‍റെ പ്രസിഡന്‍റായ സിദ്ധാർഥ് റോയ് കപൂർ വ്യക്തമാക്കി. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായ ഓരോ സഹപ്രവർത്തകരെയും ഇത്തരമൊരു ദുസഹമായ അന്തരീക്ഷത്തിൽ സഹായിക്കുക എന്നത് അനുവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Producers Guild of India sets up Relief Fund for workers affected by production shutdown owing to the COVID-19 epidemic-Official Statement#SiddharthRoyKapur @kulmeetmakkar #coronavirus pic.twitter.com/OGARZbDWxl
— producersguildindia (@producers_guild) March 17, 2020 " class="align-text-top noRightClick twitterSection" data="
">Producers Guild of India sets up Relief Fund for workers affected by production shutdown owing to the COVID-19 epidemic-Official Statement#SiddharthRoyKapur @kulmeetmakkar #coronavirus pic.twitter.com/OGARZbDWxl
— producersguildindia (@producers_guild) March 17, 2020Producers Guild of India sets up Relief Fund for workers affected by production shutdown owing to the COVID-19 epidemic-Official Statement#SiddharthRoyKapur @kulmeetmakkar #coronavirus pic.twitter.com/OGARZbDWxl
— producersguildindia (@producers_guild) March 17, 2020
സിനിമാ ചിത്രീകരണങ്ങളും പ്രദർശനങ്ങളും നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ ദിവസ വേതന തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് സംവിധായകരായ സുധീർ മിശ്ര, വിക്രമാദിത്യ മോട്‌വാനെ, അനുരാഗ് കശ്യപ് എന്നിവരുൾപ്പെടെ നിരവധി പേർ ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗിൽഡിൽ നിന്നും ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്.