ന്യൂഡല്‍ഹി: കൊവിഡ് മൂലം അടിച്ചിട്ടിരുന്ന രാജ്യത്തെ തിയേറ്ററുകള്‍ നിരവധി മാനദണ്ഡങ്ങള്‍ക്ക് അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളെ ആയിട്ടുള്ളൂ. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമെ പ്രവേശനം നല്‍കാവൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്ന് അറിയിച്ച് കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശപ്രകാരം വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
-
Starting Feb 1, full occupancy will be allowed in cinema halls while following all COVID-related protocols. Online booking of tickets will be encouraged. Detailed guidelines have been released today: Union Minister of Information and Broadcasting, Prakash Javadekar pic.twitter.com/qQO8jU91E6
— ANI (@ANI) January 31, 2021 " class="align-text-top noRightClick twitterSection" data="
">Starting Feb 1, full occupancy will be allowed in cinema halls while following all COVID-related protocols. Online booking of tickets will be encouraged. Detailed guidelines have been released today: Union Minister of Information and Broadcasting, Prakash Javadekar pic.twitter.com/qQO8jU91E6
— ANI (@ANI) January 31, 2021Starting Feb 1, full occupancy will be allowed in cinema halls while following all COVID-related protocols. Online booking of tickets will be encouraged. Detailed guidelines have been released today: Union Minister of Information and Broadcasting, Prakash Javadekar pic.twitter.com/qQO8jU91E6
— ANI (@ANI) January 31, 2021
ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് അത് തടഞ്ഞിരുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല, തിയറ്റര്‍ ഹാളിന് പുറത്ത് കാണികള്‍ ആറടി ശാരീരിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം, തിയേറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ, പ്രദര്‍ശനം കഴിഞ്ഞാല്‍ തിരക്കൊഴിവാക്കാനായി ഓരോ വരിയിലുമുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം എന്നിവയാണ് പുതിതായി ഇറക്കിയ പ്രധാന നിര്‍ദേശങ്ങളിലുള്ളത്.
-
We've received a lot of complaints against some serials available on OTT platforms. Films & serials released on OTT platforms &digital newspapers don't come under purview of Press Council Act, Cable Television Networks (Regulation) Act or Censor Board: Union Min Prakash Javadekar pic.twitter.com/irMrymxfan
— ANI (@ANI) January 31, 2021 " class="align-text-top noRightClick twitterSection" data="
">We've received a lot of complaints against some serials available on OTT platforms. Films & serials released on OTT platforms &digital newspapers don't come under purview of Press Council Act, Cable Television Networks (Regulation) Act or Censor Board: Union Min Prakash Javadekar pic.twitter.com/irMrymxfan
— ANI (@ANI) January 31, 2021We've received a lot of complaints against some serials available on OTT platforms. Films & serials released on OTT platforms &digital newspapers don't come under purview of Press Council Act, Cable Television Networks (Regulation) Act or Censor Board: Union Min Prakash Javadekar pic.twitter.com/irMrymxfan
— ANI (@ANI) January 31, 2021
അതേസമയം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന സീരീസുകള്‍ക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം ലഭിച്ചതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന സിനിമകളും സീരിയലുകളും വിലയിരുത്തുന്നതിനും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നതിനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഞായറാഴ്ച പറഞ്ഞു.