ETV Bharat / sitara

മീടു ആരോപണം, അനുരാഗ് കശ്യപിനെ പിന്തുണച്ച് താരങ്ങള്‍ - അനുരാഗ് കശ്യപ് വാര്‍ത്തകള്‍

തപ്‌സി പന്നു, സുര്‍വീന്‍ ചൗള തുടങ്ങിയവരാണ് അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയത്. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് അനുരാഗ് കശ്യപിനോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ തപ്‌സി പന്നു കുറിച്ചത്.

Anurag Kashyap MeToo allegation  Anurag Kashyap MeToo news updates  Anurag Kashyap latest news  അനുരാഗ് കശ്യപിനെ പിന്തുണച്ച് താരങ്ങള്‍  അനുരാഗ് കശ്യപ് വാര്‍ത്തകള്‍  അനുരാഗ് കശ്യപ് സിനിമകള്‍
മീടു ആരോപണം, അനുരാഗ് കശ്യപിനെ പിന്തുണച്ച് താരങ്ങള്‍
author img

By

Published : Sep 20, 2020, 4:33 PM IST

സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെയുള്ള മീ ടു ആരോപണമാണ് ഇപ്പോള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടാണ് നടിയും മോഡലുമായ പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ പീഡനാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് നടി ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ട്വീറ്റിലൂടെ നടിയുടെ ആരോപണങ്ങളെ അനുരാഗ് കശ്യപ് പൂര്‍ണമായും നിഷേധിച്ചു. നടിയുടെ ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ നിരവധി താരങ്ങള്‍ അനുരാഗിനെ പിന്തുണച്ച് രംഗത്തെത്തി. തപ്‌സി പന്നു, സുര്‍വീന്‍ ചൗള തുടങ്ങിയവരാണ് അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയത്. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് അനുരാഗ് കശ്യപിനോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ തപ്‌സി പന്നു കുറിച്ചത്. സാന്ത് കി ആങ്ക്, മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളില്‍ തപ്‌സിയും അനുരാഗും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • Ur life,ur work and the women u create with ur craft...speak volumes about u.I have the priveledge to know the real feminist in u,
    I take the honour my friend to stand for u! @anuragkashyap72

    — Surveen (@SurveenChawla) September 20, 2020 " class="align-text-top noRightClick twitterSection" data=" ">
  • @anuragkashyap72 first to admit to his flaws and first to fiercely defend himself when he is right. Many a times he has fought for many voiceless strangers. He only did it because he thought no one else will and he was right because no one else does...

    — Vasan Bala (@Vasan_Bala) September 20, 2020 " class="align-text-top noRightClick twitterSection" data=" ">

'നിങ്ങളുടെ ജീവിതം, നിങ്ങളുടെ ജോലി, നിങ്ങള്‍ സൃഷ്ടിക്കുന്ന സ്ത്രീകള്‍…നിങ്ങളിലെ യഥാര്‍ഥ ഫെമിനിസ്റ്റിനെ അറിയാവുന്നതില്‍ ഞാന്‍ ബഹുമാനിക്കുന്നു' എന്നാണ് നടി സുര്‍വീന്‍ ചൗള സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ശബ്ദമില്ലാത്ത നിരവധി പേര്‍ക്കായി പോരാടിയ വ്യക്തിയാണ് അനുരാഗ് എന്നാണ് തിരക്കഥാകൃത്ത് വത്സന്‍ ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള പായല്‍ ഘോഷിന്‍റെ ട്വീറ്റിനോട് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിക്കുകയും വിശദമായ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.