ETV Bharat / sitara

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി ബോളിവുഡ്

ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സല്‍മാന്‍ഖാന്‍, ആമിര്‍ഖാന്‍ അടക്കമുള്ള താരങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്

വോട്ട് രേഖപ്പെടുത്തി ഷാരൂഖും ദീപികയും
author img

By

Published : Oct 21, 2019, 6:06 PM IST

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബോളിവുഡ് താരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ബോളിവുഡിന്‍റെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരി ഖാനൊപ്പമെത്തിയാണ് മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയത്. നടന്‍ സല്‍മാന്‍ ഖാനും മുംബൈയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ബോളിവുഡ് താരമായ റിതേഷ് ദേശ്‌മുഖും ഭാര്യ ജനിലീയ ഡിസൂസയും ലാത്തൂരില്‍ വോട്ട് രേഖപ്പെടുത്തി.

വോട്ട് രേഖപ്പെടുത്തി ഷാരൂഖും ദീപികയും

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും മകന്‍ അർജ്ജുനും ബാന്ദ്രയിലാണ് വോട്ടുചെയ്തത്. ഹൃത്വിക് റോഷന്‍, അനില്‍ കപൂര്‍, ദീപിക പദുകോണ്‍, ഹേമമാലിനി എന്നിവർ മുംബൈയില്‍ വേട്ട് രേഖപ്പെടുത്തി. ആമിർ ഖാൻ, കിരൺ റാവു, ലാറ ദത്ത, രവി കിഷൻ എന്നിവരും തങ്ങളുടെ മണ്ഡലങ്ങളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു. 288 അംഗ നിയമസഭയിലേക്ക് ശക്തമായ മത്സരമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. ബിജെപി- ശിവസേന സഖ്യം ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്- എൻസിപി സഖ്യം തിരിച്ചുവരവിനുള്ള ശ്രമമാണ് മഹാരാഷ്ട്രയില്‍ നടത്തുന്നത്.

Intro:Body:

film stars voting

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.