രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധം പതിനൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും അടിപതറാതെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോരാടുകയാണ് രാജ്യത്തെ ലക്ഷോപലക്ഷം കര്‍ഷകര്‍. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളെ അന്നം ഊട്ടുന്ന കര്‍ഷകരുടെ സമരത്തിന് ഇന്ത്യന്‍ സിനിമയിലെ നിരവധി സെലിബ്രിറ്റികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ വാമി റബ്ബി, പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാന്‍ജ് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തണുപ്പില്‍ നിന്ന് രക്ഷ നേടാനായി പുതുപ്പകളും വസ്ത്രങ്ങളും വാങ്ങാന്‍ ഒരു കോടി രൂപ ദില്‍ജിത്ത് സംഭാവന ചെയ്തിരുന്നു. കൂടാതെ പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി കര്‍ഷകരുമായി സംസാരിക്കുകയും ചെയ്‌തിരുന്നു ദില്‍ജിത്ത്. ഇവര്‍ക്ക് പുറമെ പ്രിയങ്ക ചോപ്ര, സോനം കപൂര്‍, റിതേഷ് ദേശ്‌മുഖ്, ചിത്രാംഗ്ദ സിങ്, ചലച്ചിത്ര നിര്‍മാതാവ് ഹന്‍സല്‍ മേത്ത, ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി എന്നിവരും തങ്ങളും കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് അറിയിച്ച് സോഷ്യല്‍മീഡിയ വഴി രംഗത്തെത്തിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
-
Our farmers are India’s Food Soldiers. Their fears need to be allayed. Their hopes need to be met. As a thriving democracy, we must ensure that this crises is resolved sooner than later. https://t.co/PDOD0AIeFv
— PRIYANKA (@priyankachopra) December 6, 2020 " class="align-text-top noRightClick twitterSection" data="
">Our farmers are India’s Food Soldiers. Their fears need to be allayed. Their hopes need to be met. As a thriving democracy, we must ensure that this crises is resolved sooner than later. https://t.co/PDOD0AIeFv
— PRIYANKA (@priyankachopra) December 6, 2020Our farmers are India’s Food Soldiers. Their fears need to be allayed. Their hopes need to be met. As a thriving democracy, we must ensure that this crises is resolved sooner than later. https://t.co/PDOD0AIeFv
— PRIYANKA (@priyankachopra) December 6, 2020
-
If you eat today, thank a farmer.
— Riteish Deshmukh (@Riteishd) December 5, 2020 " class="align-text-top noRightClick twitterSection" data="
I stand in solidarity with every farmer in our country. #JaiKisaan
">If you eat today, thank a farmer.
— Riteish Deshmukh (@Riteishd) December 5, 2020
I stand in solidarity with every farmer in our country. #JaiKisaanIf you eat today, thank a farmer.
— Riteish Deshmukh (@Riteishd) December 5, 2020
I stand in solidarity with every farmer in our country. #JaiKisaan
അവര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണെന്നും അവരെ സഹായിക്കേണ്ടത് രാജ്യത്തിന്‍റെ കടമയാണെന്നുമാണ് നടിയും നിര്‍മാതാവുമായ പ്രിയങ്ക ചോപ്ര പറഞ്ഞത്. 'നിങ്ങള്‍ ഇന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഒരു കര്‍ഷകന് നന്ദി പറയണം. നമ്മുടെ രാജ്യത്തെ ഓരോ കര്‍ഷകനോടും ഞാന്‍ ഐക്യദര്‍ഢ്യം പ്രകടിപ്പിക്കുന്നു'വെന്നാണ് റിതേഷ് ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷക സമരത്തിന്‍റെ വിവിധ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സോനം കപൂര്‍ പിന്തുണ അറിയിച്ചത്.
-
🙏🙏 #FarmersAreLifeLine pic.twitter.com/iPzoSbNzW8
— Chitrangda Singh (@IChitrangda) December 4, 2020 " class="align-text-top noRightClick twitterSection" data="
">🙏🙏 #FarmersAreLifeLine pic.twitter.com/iPzoSbNzW8
— Chitrangda Singh (@IChitrangda) December 4, 2020🙏🙏 #FarmersAreLifeLine pic.twitter.com/iPzoSbNzW8
— Chitrangda Singh (@IChitrangda) December 4, 2020
- — Hansal Mehta (@mehtahansal) December 5, 2020 " class="align-text-top noRightClick twitterSection" data="
— Hansal Mehta (@mehtahansal) December 5, 2020
">— Hansal Mehta (@mehtahansal) December 5, 2020
-
Sikh farmers who were served water-cannons and tear-gas, providing drinking water to the very soldiers who attacked them.
— VISHAL DADLANI (@VishalDadlani) November 27, 2020 " class="align-text-top noRightClick twitterSection" data="
The word #Sikh comes from the word for "disciple" but they are teachers of strength, courage, and the true meaning of #Satyagraha. #JaiKisaan https://t.co/1wXvuu41tV
">Sikh farmers who were served water-cannons and tear-gas, providing drinking water to the very soldiers who attacked them.
— VISHAL DADLANI (@VishalDadlani) November 27, 2020
The word #Sikh comes from the word for "disciple" but they are teachers of strength, courage, and the true meaning of #Satyagraha. #JaiKisaan https://t.co/1wXvuu41tVSikh farmers who were served water-cannons and tear-gas, providing drinking water to the very soldiers who attacked them.
— VISHAL DADLANI (@VishalDadlani) November 27, 2020
The word #Sikh comes from the word for "disciple" but they are teachers of strength, courage, and the true meaning of #Satyagraha. #JaiKisaan https://t.co/1wXvuu41tV
വിവിധ അതിര്‍ത്തികളിലായി നവംബര്‍ 26 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ച് തുടങ്ങിയത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന അതിര്‍ത്തികള്‍ അടച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. അതേസമയം ബുധനാഴ്‌ച വീണ്ടും കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.