ETV Bharat / sitara

'തൂഫാൻ' ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ട്വിറ്ററിൽ ഹാഷ്‌ ടാഗുകൾ

author img

By

Published : Jul 11, 2021, 9:05 AM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഫർഹാന്‍റെ അഭിപ്രായപ്രകടനവും സിനിമ മിശ്രവിവാഹത്തെയും പ്രണയത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് തൂഫാനെതിരെ പ്രതിഷേധം ഉയരുന്നത്.

തൂഫാൻ ബഹിഷ്‌കരണം വാർത്ത  തൂഫാൻ ഫർഹാൻ അക്തർ വാർത്ത  ഫർഹാൻ അക്തർ ബോക്സർ വാർത്ത  ഫർഹാൻ അക്തർ ബോയ്കോട്ട് സിനിമ വാർത്ത  ബോയ്കോട്ട് തൂഫാൻ വാർത്ത  farhan akhtar toofan film update  farhan akhtar caa protest news  farhan akhtar boxer film news  farhan akhtar boycott hashtag news  toofan trends boycott news
തൂഫാൻ

ഫർഹാൻ അക്തർ ബോക്‌സറായി എത്തുന്ന 'തൂഫാൻ' ചിത്രം നിരോധിക്കണമെന്ന് ആവശ്യം. ജൂലൈ 16ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കെയാണ് 'ബോയ്കോട്ട് തൂഫാൻ' എന്ന ഹാഷ്‌ടാഗിൽ സിനിമക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം ഉയരുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുമ്പ് ഫർഹാൻ തുറന്നടിച്ച അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്. സിനിമ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഫർഹാൻ അക്തർ അവതരിപ്പിക്കുന്ന അസീസ് അലി എന്ന കഥാപാത്രം മൃണാൽ താക്കൂറിന്‍റെ നായിക കഥാപാത്രമായ പൂജാ ഷായുമായി പ്രണയത്തിലാവുന്നതായി ട്രെയിലറിൽ കാണിക്കുന്നുണ്ട്. ഹിന്ദു- മുസ്‌ലിം പ്രണയബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ കഥ എന്ന് ആരോപിച്ച് തൂഫാനെതിരെ പ്രതിഷേധം ഉയരുന്നു.

Also Read: കരീനയുടെ രണ്ടാമത്തെ കുട്ടിയുടെ പേര് പുറത്തുവിട്ട് രൺദീർ കപൂർ

രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന സ്പോർട്‌സ് ഡ്രാമ ചിത്രത്തിൽ പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും നിർണായ കഥാപാത്രങ്ങളിലെത്തുന്നു. ഫർഹാന്‍റെ ബോക്‌സിങ് പരിശീലകനായാണ് പരേഷ് റാവൽ വേഷമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.