ETV Bharat / sitara

ബിഗ്ബിക്ക് ആദരവുമായി ഐഎഫ്എഫ്ഐയിൽ ഷോലൈ

author img

By

Published : Nov 11, 2019, 11:18 PM IST

അമിതാഭ് ബച്ചന് ആദരസൂചകമായാണ് നവംബർ 20 മുതൽ ഗോവയിൽ നടക്കുന്ന അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഷോലൈ പ്രദർശിപ്പിക്കുന്നത്

ഷോലൈ ഐഎഫ്എഫ്ഐ

മുംബൈ:1975ലിറങ്ങിയ ക്ലാസിക് ബോളിവുഡ് ചലച്ചിത്രം ഷോലൈ വീണ്ടും പൊതുജനങ്ങള്‍ക്കായി പ്രദർശിപ്പിക്കുന്നു. രമേശ് സിപ്പി സംവിധാനം ചെയ്‌ത ഷോലൈ ഈ മാസം 20മുതൽ ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലാണ് പ്രദർശിപ്പിക്കുന്നത്. ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച സിനിമയിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര സിങ്, ഹേമ മാലിനി എന്നിവരാണ് മുഖ്യ വേഷത്തിലെത്തിയത്.

ബോളിവുഡ് ഷെഹൻഷയെ ആദരിക്കുന്നതിന്‍റെ ഭാഗമായി ഷോലൈ സിനിമാ പ്രദർശനത്തോടൊപ്പം പിയാനിസ്റ്റ് ജോണി ബെസ്റ്റ് തത്സമയ സംഗീതം നൽകും. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് അമിതാഭ് ബച്ചന് ആദരസൂചകമായി അദ്ദേഹത്തിന്‍റെ സിനിമകൾ ഉൾപ്പെടുത്തികൊണ്ട് ചലച്ചിത്രോത്സവത്തിൽ പ്രത്യേക പ്രദർശനം നടത്തുന്നതിനാണ് സംഘാടകരുടെ തീരുമാനം. ബിഗ് ബി അഭിഷേക് ബച്ചന്‍റെ മകനായെത്തിയ 'പാ' സിനിമയാണ് ഉദ്‌ഘാടന ചിത്രമായി അവതരിപ്പിക്കുക.
ജയ് (അമിതാഭ് ബച്ചൻ), വീരു (ധർമേന്ദ്ര സിങ്) എന്ന രണ്ട് ക്രിമിനലുകളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഷോലൈ. തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബെയിലെ 'മിനർവ' ചലച്ചിത്രശാലയിൽ പ്രദർശിപ്പിക്കപ്പെട്ടു. അമ്പതാമത്തെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ 76 രാജ്യങ്ങളിൽ നിന്നായി 200ഓളം സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പണ്ടോറയുടെ ബോക്സ്, ബ്ലാക്ക് മെയിൽ, എന്നീ ചിത്രങ്ങളും 1925ലെ സോവിയറ്റ് ചിത്രമായ ബാറ്റിൽഷിപ്പ് പോട്ടെംകിനും മേളയിൽ പ്രദർശിപ്പിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.