ETV Bharat / sitara

കേരളത്തോടുള്ള പ്രണയം പറഞ്ഞ് സണ്ണി ലിയോണി - sunny leone thiruvananthapuram news

ദൈവത്തിന്‍റെ സ്വന്തം നാടിനോട് പ്രണയം എന്ന് കുറിച്ചുകൊണ്ട് കേരളശൈലിയിലുള്ള വേഷം ധരിച്ചുള്ള സണ്ണി ലിയോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെ പരാതി വാർത്ത  കേരളത്തോടുള്ള പ്രണയം സണ്ണി ലിയോണി വാർത്ത  ദൈവത്തിന്‍റെ സ്വന്തം നാട് സണ്ണി ലിയോണി വാർത്ത  പൂവാർ സണ്ണി ലിയോൺ വാർത്ത  love kerala instagram post sunny leone news  sunny leone at kerala latest news  sunny leone thiruvananthapuram news  sunny leone gods own country news
കേരളത്തോടുള്ള പ്രണയം പറഞ്ഞ് സണ്ണി ലിയോണി
author img

By

Published : Feb 19, 2021, 8:28 PM IST

കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാനായി പണം വാങ്ങിയെന്നും പിന്നീട് ചടങ്ങിൽ പങ്കെടുക്കാതെ വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, വിവാദങ്ങൾക്കിടയിലും ദൈവത്തിന്‍റെ സ്വന്തം നാടിനോട് തനിക്ക് അതിയായ ഇഷ്‌ടമെന്ന് വ്യക്തമാക്കുകയാണ് സണ്ണി ലിയോണി തന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ഒപ്പം, കേരള ശൈലിയിലുള്ള വേഷവും ചന്ദനക്കുറിയുമണിഞ്ഞുള്ള ഫോട്ടോയും നടി പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

ദിൽ സേ ചിത്രത്തിലെ പ്രീതി സിന്‍റയുടെ വേഷത്തിന് സാമ്യമുള്ള വസ്ത്രമാണ് സണ്ണി ലിയോണി ധരിച്ചിട്ടുള്ളത്. "ദൈവത്തിന്‍റെ സ്വന്തം നാട്, കേരളവുമായി പ്രണയം," എന്നാണ് സണ്ണി ലിയോണി കുറിച്ചത്. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി കേരളത്തിലെത്തിയത്. ഒപ്പം, തിരുവനന്തപുരത്തെ പൂവാർ ദ്വീപിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.