വിഴിഞ്ഞം അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുകയാണ്.സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളും.
സംഭവം വെറുപ്പുളവാക്കുന്നതാണെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് വരെ ഇത്തരം മനോഭാവം ഉള്ള ആളുകൾ മാറാൻ പോകുന്നില്ലെന്നുമാണ് ആലിയ പ്രതികരിച്ചത്.
ദിഷ പതാനി, അനുഷ്ക ശർമ, മലൈയ്ക്ക അറോറ എന്നിവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധം അറിയിച്ചു.