2020ല്‍ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന. ടൈംസ് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സിനിമാ താരവും ഖുറാനയാണ്. ഖുറാനെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ലിസ്റ്റിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു' ഖുറാന കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അഞ്ച് ഇന്ത്യക്കാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പ്രൊഫസര്‍ രവീന്ദ്ര ഗുപ്ത, ഷഹീന്‍ ബാഗ് സമരനായിക ബില്‍ക്കീസ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍. '1.3 ബില്യണിലധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നത്. ആയുഷ്മാൻ ഖുറാന അവരിൽ ഒരാളാണ്. കഴിവും കഠിനാധ്വാനവും കൊണ്ടാണ് നിങ്ങള്‍ ഇവിടെ വരെയെത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിര്‍ഭയത്വവുമുണ്ട്. സ്വപ്നം കാണുന്നവര്‍ക്ക് നിങ്ങളുടെ ഉയര്‍ച്ച എന്നും ഒരു പ്രചോദനമായിരിക്കും' ആയുഷ്മാന്‍ ഖുറാനെയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ബോളിവുഡ് നടി ദീപിക പദുകോണ്‍ കുറിച്ചു. നടന്‍ എന്നതിന് പുറമെ നല്ലൊരു ഗായകനും അവതാരകനുമാണ് നടന്‍ ആയുഷ്മാന്‍ ഖുറാന. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറാണ് ഖുറാനയുടെ അരങ്ങേറ്റ ചിത്രം. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് 2018ല്‍ പുറത്തിറങ്ങിയ ഖുറാനയുടെ ക്രൈം ത്രില്ലർ അന്ധാദുൻ. ചിത്രത്തിലെ അന്ധനായ പിയാനിസ്റ്റായുള്ള ഖുറാനയുടെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. 2013ല്‍ ഫോബ്സ് ഇന്ത്യയുടെ 100 പേരുടെ ലിസ്റ്റിലും താരം ഇടംപിടിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">