മുംബൈ: നടി കങ്കണാ റണാവത്തിന്‍റെ ഓഫിസ് കെട്ടിടം പൊളിക്കുന്നത് നിർത്തിവക്കാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ന് താരം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ നടപടിക്കെതിരെ കോടതി സ്റ്റേ നൽകിയത്. സംഭവത്തിൽ കോർപ്പറേഷൻ അധികൃതരോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
-
Bombay High Court stays BMC's demolition at Kangana Ranaut's property, asks the civic body to file reply on actor's petition pic.twitter.com/VaoeBSOnay
— ANI (@ANI) September 9, 2020 " class="align-text-top noRightClick twitterSection" data="
">Bombay High Court stays BMC's demolition at Kangana Ranaut's property, asks the civic body to file reply on actor's petition pic.twitter.com/VaoeBSOnay
— ANI (@ANI) September 9, 2020Bombay High Court stays BMC's demolition at Kangana Ranaut's property, asks the civic body to file reply on actor's petition pic.twitter.com/VaoeBSOnay
— ANI (@ANI) September 9, 2020
നടി കങ്കണാ റണാവത്തിന്‍റെ ഓഫിസ് കെട്ടിടം പൊളിക്കുന്ന മുനിസിപ്പൽ കോർപ്പറേഷന്‍റെ നീക്കത്തിനെതിരെ നടിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇന്ന് ഉച്ചക്കായിരുന്നു കങ്കണയുടെ പരാതിയിൽ കോടതി വാദം കേട്ടത്.
തന്‍റെ ഭാഗത്ത് തെറ്റില്ലെന്നും അത് ശത്രുക്കളുടെ പ്രവർത്തനങ്ങളിലൂടെ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും കങ്കണ പ്രതികരിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാൻ: കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചു തുടങ്ങി