ETV Bharat / sitara

ഇന്ത്യൻ സിനിമയുടെ നഷ്‌ടം; ഇർഫാൻ ഖാൻ വിടവാങ്ങി

author img

By

Published : Apr 29, 2020, 2:12 PM IST

സൂപ്പർ ഹീറോ ഇമേജുകളെ പിന്തുടരാതെ തന്‍റേതായ അഭിനയശൈലിലൂടെ ബോളിവുഡിലും ഹോളിവുഡിലും നിറസാന്നിധ്യമായ ഇർഫാൻ ഖാൻ ദേശീയ അവാർഡ് ജേതാവും പത്‌മശ്രീ പുരസ്‌കാര ജേതാവുമാണ്.

Irrfan khan passed away  hindi actor death  slum dog millionaire  irrfan khan  piku  bollywood  hollywood  life of pi  obituary  ഇർഫാൻ ഖാൻ വിടവാങ്ങി  ഇർഫാൻ ഖാൻ  ബോളിവുഡ്  ഹോളിവുഡ്  ഇർഫാൻ മരണം  സിനിമകൾ ഇർഫാൻ
ഇർഫാൻ ഖാൻ വിടവാങ്ങി

വ്യത്യസ്‌തമായ പ്രമേയങ്ങൾ കൊണ്ടും അവതരണശൈലി കൊണ്ടും ബോളിവുഡിൽ ഇർഫാൻ ഖാൻ നേടിയത് പ്രത്യേകസ്ഥാനമാണ്. റൊമാൻസും സ്റ്റൈലും അമാനുഷിക കഴിവുകളുമുള്ള സൂപ്പർ ഹീറോ ഇമേജിൽ നിന്നും മാറി, നായകനായും സഹതാരമായും ഹാസ്യ വേഷങ്ങളിലും പ്രതിനായകനായുമൊക്കെ ബോളിവുഡിലും ഹോളിവുഡിലും ഇർഫാൻ നിറസാന്നിധ്യമായിട്ടുണ്ട്.

1967ൽ ജയ്‌പൂരിലെ ഒരു പഷ്‌തൂൺ മുസ്‌ലീം കുടുംബത്തിലാണ് ഇർഫാൻ ഖാന്‍റെ ജനനം. സഹാബ്‌ദേ ഇർഫാൻ അലി ഖാനും സഈദ ബീഗവുമാണ് ഇർഫാന്‍റെ മാതാപിതാക്കൾ. ചെറുപ്പകാലത്ത് ക്രിക്കറ്റ് പരിശീലനങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളാൽ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എംഎ പഠനത്തിന് ശേഷം 1984ൽ ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു. തുടർന്ന് മുംബൈയിലേക്ക് താമസം മാറിയ ഇർഫാൻ 'ചാണക്യ', 'ചന്ദ്രകാന്ത' പോലുള്ള നിരവധി ടിവി സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ചു. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകന് സുപരിചിതനായി മാറിയ താരം ആദ്യമായി സിനിമയിലെത്തുന്നത് 1988ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേയിലൂടെയാണ്. ഈ ചിത്രം ഓസ്‌കാർ നോമിനേഷനിലും ഇടംപിടിച്ചിരുന്നു. 1990ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചെങ്കിലും ശ്രദ്ധേയമായ വേഷങ്ങളായിരുന്നില്ല ഇർഫാന് ലഭിച്ചത്. ശേഷം, 2003ൽ റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിലൂടെ അഭിനയത്തിലെ തന്‍റെ പ്രാഗൽഭ്യം തെളിയിക്കാൻ താരത്തിന് സാധിച്ചു. ഇതേ വർഷം റിലീസിനെത്തിയ ഹാസിൽ എന്ന ചിത്രത്തിലൂടെയും 2004ലെ മക്ബൂൾ എന്ന ചിത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടി.

അക്കാദമി അവാർഡ് നേടിയ ചിത്രം സ്ലംഡോഗ് മില്യണയർ, അമിതാഭ് ബച്ചനൊപ്പം പികു, ലഞ്ച് ബോക്‌സ്, പ്രിയദർശൻ ചിത്രം ബില്ലു ബാർബർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിൽ പകരം വക്കാനാവാത്ത സാന്നിധ്യമായി താരം മാറി ഇർഫാന്‍ ഖാന്‍. ദി വാരിയർ (2001), ദി നെയിംസേക്ക് (2006), ദി ഡാർജിലിംഗ് ലിമിറ്റഡ് (2007), ന്യൂയോർക്ക്, ഐ ലവ് യു (2009), ദി അമേസിംഗ് സ്പൈഡർമാൻ (2012), ലൈഫ് ഓഫ് പൈ (2012), ജുറാസിക് വേൾഡ് (2015),ഇന്‍ഫെര്‍ണോ (2016) എന്നിവയിലൂടെ ഇന്ത്യക്ക് പുറത്തുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്‍റെ ഏറ്റവും പുതിയ സിനിമ. എന്നാൽ, രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ ഹിന്ദി ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവക്കേണ്ടതായി വന്നു.

2004ൽ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഹാസിൽ എന്ന ചിത്രം ഇർഫാന് നേടികൊടുത്തു. 2011ൽ പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ഇർഫാനെ തേടിയെത്തിയിട്ടുണ്ട്. സിനിമാരംഗത്തെ സമഗ്ര സംഭാവനക്ക് 2011ൽ ഇർഫാന് രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ, ഓസ്‌കാർ പുരസ്‌കാരം സ്വന്തമാക്കിയ രണ്ട് സംവിധായകരുടെ ചിത്രങ്ങളിൽ (ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്യണയർ) അഭിനയിച്ച ആദ്യ ബോളിവുഡ് നടനും ഇർഫാനാണ്.

1995ൽ ചലച്ചിത്ര നിർമാതാവും തിരക്കഥാകൃത്തുമായ സുതാപ സിക്‌ദറിനെ ഇർഫാൻ ജീവിത പങ്കാളിയാക്കി. അയാൻ ഖാൻ, ബാബിൽ ഖാൻ എന്നിവർ ഇർഫാന്‍റെ മക്കളാണ്. മുമ്പ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിന് താരം ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച ഇർഫാന്‍റെ അമ്മയും മരിച്ചു. വൻകുടലിലെ അണുബാധയെ തുടർന്ന്​ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് ആരാധകർ അറിയുന്നത്. ആരാധകരുടെ പ്രാർത്ഥനകളെ നിഷ്‌ഫലമാക്കി ബോളിവുഡിന്‍റെ പ്രിയനടൻ ഇന്ന് ജീവിതത്തിൽ നിന്നും കൺമറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.