മുംബൈ: വീട്ടിൽ സുരക്ഷിതരായി ഇരിക്കുക, സാമൂഹിക അകലം പാലിക്കുക, ജോലികൾ വീട്ടിലിരുന്ന് ഭംഗിയായി പൂർത്തിയാക്കുക, ശുചിത്വം പാലിക്കുക, ഇത്തരം പ്രവർത്തനങ്ങൾ കൊവിഡിനെതിരെയുള്ള പ്രതിരോധനടപടികളും ചെറുത്തുനിൽപുകളും കൂടിയാണ്. ഈ സന്ദേശം ഒരു ചെറുകഥയിലൂടെ പറയുകയാണ് സംവിധായകൻ പ്രസൂൺ പാണ്ഡെ. ബിഗ് ബിക്കൊപ്പം ചേർന്ന് പ്രസൂൺ പാണ്ഡെ തയ്യാറാക്കുന്ന 'ഫാമിലി' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മുൻനിരതാരങ്ങളാണ് അണിനിരക്കുന്നത്. ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, ആലിയ ഭട്ട് കൂടാതെ, സ്റ്റൈൽ മന്നൻ രജനീകാന്ത്, തെലുങ്ക് നടൻ ചിരഞ്ജീവി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കൊവിഡിനെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കുന്ന ഫാമിലി നാളെ രാത്രി 9 മണിക്ക് സോണി നെറ്റ്‌വർക്കിലൂടെ സംപ്രേക്ഷണം ചെയ്യും.
ബിഗ് ബിയും തലൈവയും ഉൾപ്പെടെ മുൻനിര താരങ്ങൾ; കൊവിഡ് വിഷയമാക്കി 'ഫാമിലി' ഒരുങ്ങുന്നു - alia bhatt
പ്രസൂൺ പാണ്ഡെ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ അമിതാഭ് ബച്ചൻ, രജനീകാന്ത്, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, ആലിയ ഭട്ട്, ചിരഞ്ജീവി എന്നിവർ അണിനിരക്കുന്നു. ചിത്രം നാളെ രാത്രി 9 മണിക്ക് സോണി നെറ്റ്‌വർക്കിലൂടെ സംപ്രേഷണം ചെയ്യും