മുംബൈ : പ്രശസ്‌ത ടെലിവിഷൻ ക്വിസ് ഷോ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ പുതിയ സീസണിന്‍റെ ചിത്രീകരണത്തിന് എത്തിയ സന്തോഷം പങ്കുവച്ച് അമിതാഭ് ബച്ചൻ.
സെറ്റിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട് പരിപാടിയുടെ അവതാരകനായിവീണ്ടും ഷോയുടെ ഭാഗമായ സന്തോഷം അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 2000 മുതൽ താൻ അവതാരകനായി പ്രവർത്തിക്കുന്ന ജനപ്രിയ ടിവി ഷോയിലെ എല്ലാ അണിയറപ്രവർത്തകർക്കും ബിഗ് ബി നന്ദി അറിയിച്ചു.
Also Read: സിനിമയുടെ ഉത്സവകാലം വരുന്നു, ഐഎഫ്എഫ്കെ ഡിസംബർ 10 മുതൽ തലസ്ഥാനനഗരിയിൽ
2000ലാണ് ആദ്യമായി കോന്‍ ബനേഗാ ക്രോര്‍പതി സംപ്രേഷണം ആരംഭിച്ചത്. പുതുതായി വരുന്ന 13-ാമത്തെ സീസൺ ഓഗസ്റ്റ് 23 മുതൽ സോണി എന്‍റർടെയ്‌ൻമെന്‍റ് ടെലിവിഷനിൽ പ്രദർശനം ആരംഭിക്കും.