ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. നടിക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും നടൻ യാഷ് ഗുപ്‌ത അറിയിച്ചു.
ബുധനാഴ്‌ചയാണ് പ്രസവവേദനയെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ച രാവിലെ നുസ്രത്ത് ആൺകുഞ്ഞിന് ജന്മം നൽകി.
പരസ്‌പരം വേർപിരിഞ്ഞെങ്കിലും നുസ്രത്തിനും കുഞ്ഞിനും മുൻ ഭർത്താവ് നിഖില്‍ ജെയിന്‍ ആശംസകൾ അറിയിച്ചു.
നുസ്രത്തുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഈ അവസരത്തില്‍ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് നിഖില്‍ ജെയിന്‍ കൂട്ടിച്ചേർത്തു.
Also Read: വിരലുകൾ മന്ത്രിച്ച താളം നിലച്ചു ; പണ്ഡിറ്റ് ശുഭാങ്കർ ബാനർജിക്ക് യാത്രാമൊഴി
നുസ്രത്ത് ജഹാനും വ്യവസായിയായ നിഖില്‍ ജെയിനും കുറച്ചുദിവസം മുൻപാണ് വേർപിരിഞ്ഞത്. 2019ൽ തുർക്കിയിൽ ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ഇന്ത്യൻ നിയമപ്രകാരം വിവാഹം സാധുവല്ലാത്തതിനാല്‍, വേർപിരിയുമ്പോൾ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞിരുന്നു.