അവധിക്കാലം തുര്‍ക്കിയില്‍ ആഘോഷിക്കുകയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. തുര്‍ക്കി കടല്‍തീരത്ത് ബിക്കിനിയില്‍ പ്രാണായാമ ചെയ്യുന്ന ഫോട്ടോ നടി പങ്കുവച്ചിരുന്നു.
പരിണീതി ചോപ്ര തുര്‍ക്കിയില്‍
തുര്‍ക്കിയില്‍ അവധി ആഘോഷിക്കുമ്പോഴും ആരാധകരുമായി സംവദിക്കാന്‍ ഒരു ചോദ്യോത്തര വേളയും താരം സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് പലയിടത്തും ലോക്ക് ഡൗണും യാത്രാവിലക്കുമെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിണീതി എങ്ങനെ തുര്‍ക്കിയില്‍ എത്തി എന്നതായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Also read: ബയോ വെപ്പണ്‍ പരാമര്‍ശം : ആയിഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്
'ഇന്ത്യയില്‍ നിന്നും മിക്കവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഞാന്‍ ഇത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. മാര്‍ച്ച് മുതല്‍ ഞാന്‍ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാന്‍ നിസാരമായി കാണുന്നുമില്ല' നടി കുറിച്ചു.
തനിക്ക് അസൂയ തോന്നുന്നുവെന്നാണ് പരിണീതി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നടിയും ബന്ധുവുമായ പ്രിയങ്ക ചോപ്ര കുറിച്ചത്.
പുത്തന്‍ പ്രോജക്ടുകള്‍
പരിണീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം 'സന്ദീപ് ഔര്‍ പിങ്കി ഫറാര്‍' ആണ്. ചിത്രത്തിന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സില്‍ ആരംഭിച്ചിട്ടുണ്ട്. അര്ജുന് കപൂറാണ് ചിത്രത്തിലെ നായകന്. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് മറ്റൊന്ന്.