ETV Bharat / sitara

ബാഹുബലി തിരക്കഥാകൃത്ത് രചന നിര്‍വഹിക്കുന്ന ബഹുഭാഷ സിനിമ പ്രഖ്യാപിച്ചു

author img

By

Published : Feb 26, 2021, 1:59 PM IST

ചിത്രം സംവിധാനം ചെയ്യുന്നത് അലൗകിക് ദേശായിയാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും

Baahubali writer KV Vijayendra Prasad to script Sita The Incarnation  Sita The Incarnation  Sita The Incarnation movie  Baahubali writer KV Vijayendra Prasad  writer KV Vijayendra Prasad  ബാഹുബലി തിരക്കഥാകൃത്ത്  സീത: ദി ഇന്‍കാര്‍ണേഷന്‍ സിനിമ  സീത: ദി ഇന്‍കാര്‍ണേഷന്‍
ബാഹുബലി തിരക്കഥാകൃത്ത് രചന നിര്‍വഹിക്കുന്ന ബഹുഭാഷ സിനിമ പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബാഹുബലി സീരിസിന് തിരക്കഥയൊരുക്കിയ കെ.വി വിജേന്ദ്ര പ്രസാദ് രചന നിര്‍വഹിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സീത: ദി ഇന്‍കാര്‍ണേഷന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ബഹുഭാഷകളിലാണ് റിലീസ് ചെയ്യുക. ചിത്രം സംവിധാനം ചെയ്യുന്നത് അലൗകിക് ദേശായിയാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. എ ഹ്യൂമണ്‍ ബീയിങ് സ്റ്റുഡിയോയാണ് നിര്‍മാണം. വിഎഫ്എക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയായിരിക്കും സിനിമ ഒരുക്കുക. മനോജ് മുന്‍താഷിര്‍ സിനിമയിലെ സംഭാഷണങ്ങളും ഗാനങ്ങളും എഴുതും. സിനിമയുടെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

രാജമൗലിയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ആര്‍ആര്‍ആറിനും തിരക്കഥയെഴുതിയത് കെ.വി വിജേന്ദ്ര പ്രസാദാണ്. രാംചരണും, ജൂനിയര്‍ എന്‍ടിആറും അടക്കം വമ്പന്‍ താരനിരയാണ് ആര്‍ആര്‍ആറില്‍ അണിനിരക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.