മുംബൈ: ഭാരതം വീണ്ടും പുഞ്ചിരിക്കും... കൊവിഡിനെതിരെ ധീരമായി പോരാടുന്നവർക്ക് കരുത്ത് പകരുകയാണ് ബോളിവുഡ്. "വീണ്ടും നഗരവും ഗ്രാമവും ജീവിക്കും. വീണ്ടും എല്ലാവരും അടുത്ത് അടുത്ത് ഇരിക്കും, കളിക്കും, സ്വപ്‌നങ്ങൾക്കൊപ്പം പറക്കും, വീണ്ടും ഇന്ത്യ ചിരിക്കും, നമ്മൾ ജയിക്കും." വിശാൽ മിശ്രയുടെ ശബ്‌ദത്തിലൂടെ അതിജീവനത്തിനുള്ള പ്രചോദനം പകരുന്ന ഗാനവുമായാണ് ബോളിവുഡ് യുവതാരങ്ങൾ എത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
അക്ഷയ് കുമാർ, ആയുഷ്മാൻ ഖുറാന, ടൈഗർ ഷ്രോഫ്, കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ, കൃതി സനോൺ, രാജ്‌കുമാർ റാവു, തപ്‌സി പന്നു, രാകുൽ പ്രീത്, സിദ്ധാർഥ് മൽഹോത്ര എന്നീ താരങ്ങളാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ, ക്രിക്കറ്റ് താരം ശിഖർ ധവാനും 'മുസ്‌കുരായേഗാ ഇന്തിയാ...' ഗാനത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. താരങ്ങളെല്ലാം അവരവരുടെ വീടുകളിലാണെന്നും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ ഭാഗം ഉൾപ്പെടുത്തി ആരംഭിക്കുന്ന ഗാനം അവതരിപ്പിക്കുന്നത് ജാക്കി ഭഗ്‌നാനിയുടെ ജെസ്റ്റ് മ്യൂസിക്കും അക്ഷയ് കുമാറിന്‍റെ കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ്.