ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ് അര്‍ജുന്‍ കപൂര്‍. തന്‍റെ അമ്മ മോന ഷോറി കപൂറിന്‍റെ ജന്മവാര്‍ഷിക ദിനത്തില്‍ അമ്മയെ അനുസ്‌മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
- " class="align-text-top noRightClick twitterSection" data="
">
Arjun Kapoor's mother memories: അമ്മയുടെ ഫ്രെയിം ചെയ്‌ത ചിത്രത്തിന് ചുറ്റും പൂക്കളാല്‍ ക്രമീകരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം അമ്മയുടെ ചിത്രത്തിന് മുമ്പില്‍ ഒരു വിളക്കും സ്ഥാപിച്ചിട്ടുണ്ട്. അമ്മയുടെ ചിത്രം പങ്കുവച്ച് കൊണ്ട് അമ്മയുമായുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയ്‌ക്കൊപ്പമുള്ള താരത്തിന്‍റെ കുട്ടിക്കാല ചിത്രവും താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.
'ജന്മദിനാസംസകള്‍ അമ്മേ... ഒരിക്കല്‍ നമ്മള്‍ വീണ്ടും ഒന്നിച്ച് പുഞ്ചിരിക്കും. നമ്മള്‍ സന്തുഷ്‌ടരാകും. ഞാന്‍ അമ്മയുടെ മകനാകും.' -ഇപ്രകാരമായിരുന്നു അര്‍ജുന്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.
'പിറന്നാൾ ആശംസകൾ അമ്മേ. എന്‍റെ ഫോണിൽ അമ്മയുടെ പേര് കാണുന്നത് എനിക്ക് മിസ് ചെയ്യുന്നു. അമ്മയ്‌ക്ക് വേണ്ടി വീട്ടിലേക്ക് മടങ്ങുന്നത് എനിക്ക് മിസ് ചെയ്യുന്നു. അമ്മയും അൻശുല കപൂറും അനന്തമായി സംസാരിക്കുന്നത് കാണുന്നതും ഞാൻ മിസ് ചെയ്യുന്നു. ഞാൻ അമ്മെ മിസ് ചെയ്യുന്നു..
നിങ്ങളുടെ പേര് പറയാൻ മിസ് ചെയ്യുന്നു, നിങ്ങളുടെ സുഗന്ധം എനിക്ക് മിസ് ചെയ്യുന്നു, ഒരു കുട്ടിയായിരിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു, നിന്നോടൊപ്പമുള്ള പുഞ്ചിരിയും ഞാന്‍ മിസ് ചെയ്യുന്നു. നീ ഇല്ലെങ്കില്‍ ഞാന്‍ പരിപൂര്‍ണനല്ല. നിങ്ങളെ നിരീക്ഷിക്കുമ്പോള്‍ എനിക്ക് അഭിമാനവും പ്രതീക്ഷയുമാണ്.. -അര്‍ജുന്‍ കപൂര്‍ പറഞ്ഞു.
താരത്തിന്‍റെ ഈ കുറുപ്പ് ആരാധകരും ഏറ്റെടുത്തു. കമന്‍റുകളുടെ പെരുമഴയായിരുന്നു ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അമ്മ നിന്നെ ഓര്‍ത്ത് അഭിമാനിക്കണം. നീ ഒരു പൂര്‍ണ മനുഷ്യനാണ്. സ്‌നേഹ സമ്പന്നനായി ജീവിക്കുന്ന ഒരാളാണ്! 'ഒരു വെർച്വൽ ആലിംഗനം' -ഇപ്രകാരമായിരുന്നു ഒരു കമന്‍റ്. അമ്മ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളിൽ അമ്മ അഭിമാനിക്കുകയും അൻഷുല ശക്തയായിരിക്കുകയും ചെയ്യുന്നു' - മറ്റൊരാള്‍ കുറിച്ചു.
Arjun Kapoor family: ബോണി കപൂറിന്‍റെ ആദ്യ ഭാര്യയായിരുന്നു മോണ. ഇരുവര്‍ക്കുമായി രണ്ട് മക്കളുണ്ട്. അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂറും. 2012 മാര്‍ച്ച് 25നാണ് അര്‍ജുന്‍റെ അമ്മ ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 'ഇശ്‌ഖ്‌സാദെ' ആണ് അര്‍ജുന്‍റെ അരങ്ങേറ്റ ബോളിവുഡ് ചിത്രം. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഏതാനും ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു അമ്മയുടെ മരണം.
Also Read: മഹേന്ദ്ര സിങ് ധോണി സൂപ്പർ ഹീറോ; 'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു