Anushka Sharma comeback to films: ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടെ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത.. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അഭിനയരംഗത്തേയ്‌ക്ക് താരം തിരിച്ചെത്തുകയാണ്.. 'ചക്‌ദാ എക്‌സ്‌പ്രസ്' എന്ന സിനിമയിലൂടെയാണ് അനുഷ്‌ക ബോളിവുഡില്‍ സജീവമാകാനൊരുങ്ങുന്നത്.
Jhulan Goswami life based movie Chakda Xpress: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'ചക്‌ദാ എക്‌സ്‌പ്രസ്'. സിനിമയില്‍ ജുലാന്‍ ഗോസ്വാമിയുടെ വേഷമാണ് അനുഷ്‌കയ്‌ക്ക്. വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച താരമായിരുന്ന ജുലാന്‍ ഗോസ്വാമി വരും തലമുറയ്‌ക്ക് ഒരു വഴികാട്ടിയാണ്.
Chakda Xpress Teaser: 'ചക്‌ദാ എക്‌സ്‌പ്രസി'ന്‍റെ ടീസര്‍ പങ്കുവച്ച് കൊണ്ടാണ് അനുഷ്‌ക ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് അനുഷ്‌ക തന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 2018ല്‍ 'സീറോ' എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം 'ചക്‌ദാ എക്‌സ്‌പ്രസി'ലൂടെയാണ് തിരിച്ചെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ടീസറിനൊപ്പം അനുഷ്‌ക ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ത്യാഗത്തിന്‍റെ കഥ പറയുന്ന ചക്‌ദാ എക്‌സ്‌പ്രസ് വളരെ സവിശേഷമായൊരു ചിത്രമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന 'ചക്‌ദാ എക്‌സ്‌പ്രസ്' വനിതാ ക്രിക്കറ്റ് ലോകത്തേയ്‌ക്ക് കണ്ണ് തുറപ്പിക്കുന്ന സിനിമയാണിത്. ഒരു ക്രിക്കറ്റ് താരമാകാനും രാജ്യത്തിന് അഭിമാനമാകാനും ജുലാന്‍ തീരുമാനിക്കുന്ന സമയത്ത്, കായിക താരമാകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സ്‌ത്രീകള്‍ക്ക് കഴിയില്ലായിരുന്നു. ജുലാന്‍ തന്‍റെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ക്രിക്കറ്റിലെ ഭാവി സാധ്യത, ക്രിക്കറ്റിലൂടെ ലഭിക്കുന്ന സ്ഥിരമായ വരുമാനം, സൗകര്യങ്ങള്‍, പിന്തുണ തുടങ്ങിയ ഘടകങ്ങള്‍ ക്രിക്കറ്റിനെ ഒരു പ്രൊഫഷനാക്കാന്‍ ഇന്ത്യയിലെ വനിതകളെ പ്രേരിപ്പിക്കുന്നു.
രാജ്യത്തിന് അഭിമാനമായി മാറാന്‍ ജുലാന്‍ അത്യധികം പരിശ്രമിച്ചിരുന്നു. ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്ന ചിന്ത മാറ്റിയെടുക്കാന്‍ ജുലാന്‍ ശ്രമിച്ചു. അതുകൊണ്ട് വരും തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ചതിന് ജുലാനെയും ടീമംഗങ്ങളെയും നാമെല്ലാവരും അഭിവാദ്യം ചെയ്യേണ്ടതുണ്ട്.'-അനുഷ്‌ക കുറിച്ചു.
Chakda Xpress Netflix release: നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് 'ചക്‌ദാ എക്‌സ്‌പ്രെസ്' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Also Read: Mr Bean Birthday | ഭാവങ്ങളാല്‍ ചിരിയുണര്‍ത്തുന്ന നടനം ; മിസ്‌റ്റര്‍ ബീന്‍ @ 66