ETV Bharat / sitara

ഞാനും ശക്തയാണ്; വിരാട് കോലിയെ എടുത്തുയർത്തി അനുഷ്ക - anushka sharma lifting hubby virat kohli news latest

വിരാട് കോലിയെ എടുത്തുയർത്തുന്ന വീഡിയോയാണ് അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്.

വിരാട് കോലി അനുഷ്ക വാർത്ത  അനുഷ്ക ശർമ വിരാട് കോലി പുതിയ വാർത്ത  അനുഷ്ക ലോക ആരോഗ്യ ദിനം വാർത്ത  anushka sharma virat video latest news  anushka sharma lifting hubby virat kohli news latest  virat kohli wife latest news
ഞാനും ശക്തയാണ്; വിരാട് കോലിയെ എടുത്തുയർത്തി അനുഷ്ക
author img

By

Published : Apr 7, 2021, 10:07 PM IST

ഇന്ന് ലോക ആരോഗ്യ ദിനത്തിൽ തന്‍റെ ആരോഗ്യക്ഷമത എങ്ങനെയാണെന്ന് രസകരമായ ഒരു വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ബോളിവുഡ് നടിയും നിർമാതാവുമായ അനുഷ്ക ശർമ. ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റനുമായ വിരാട് കോലിയെ എടുത്ത് പൊക്കുന്ന വീഡിയോയാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

താനും ഭർത്താവിനെ പോലെ ശക്തയാണെന്ന് തെളിയിക്കുകയാണ് താരം വീഡിയോയിലൂടെ. 'ഞാന്‍ ഇത് ചെയ്‌തോ?' എന്ന് കുറിച്ചുകൊണ്ടാണ് അനുഷ്ക വീഡിയോ പോസ്റ്റ് ചെയ്തത്.

പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നുള്ള വീഡിയോയാണ് പോസ്റ്റിൽ കാണുന്നത്. അനുഷ്‌ക പെട്ടെന്ന് വിരാടിനെ എടുത്ത് ഉയര്‍ത്തുമ്പോൾ ക്രിക്കറ്റ് താരം അത്ഭുതപ്പെടുന്നുണ്ട്. ഒന്നുകൂടി എടുക്കാന്‍ വിരാട് അനുഷ്കയോട് പറയുമ്പോൾ, ശ്വാസം പിടിച്ച് തന്നെ സഹായിക്കരുതെന്നും നടി ആവശ്യപ്പെടുന്നുണ്ട്. വീണ്ടും വിരാട് കോലിയെ എടുത്തുയർത്തി താൻ ശക്തയാണെന്ന് അനുഷ്ക ശർമ കാണിക്കുന്നതും വീഡിയോയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.