ETV Bharat / sitara

കോലിക്ക് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി അനുഷ്‌ക... 'നീ എത്ര അത്‌ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചിലപ്പോള്‍ ഞാന്‍ ആഗ്രഹിക്കും'; - birthday posts

നീ സത്യസന്ധനും ധൈര്യവും ഉള്ളയാള്‍ ആണെന്നിനും നിന്നെ അറിയുന്നവര്‍ ഭാഗ്യവാന്മാര്‍ ആണെന്നും അനുഷ്‌ക കുറിച്ചു. അനുഷ്‌കയുടെ കുറിപ്പിന് താഴെ ഹാര്‍ട്ട് ഇമോജികളുമായി കോലിയും എത്തി.

Anushka Sharma s birthday wishes to Virat Kohli  കോലിക്ക് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ  Virushka  Virat Kohli Anushka Sharma  Virat Kohli  Anushka Sharma  social media  social media post  instagram post  Virat Kohli birthday  birthday  celebrity  celebrities  celebrity birthday  Indian captain  cricket  bollywood  film  film news  movie  movie news  entertainment  entertainment news  birthday wishes  birthday gift  birthday posts  viral
'നീ എത്ര അത്‌ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചിലപ്പോള്‍ ഞാന്‍ ആഗ്രഹിക്കും'; കോലിക്ക് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ
author img

By

Published : Nov 5, 2021, 7:23 PM IST

ആരാധകരുടെ പ്രിയ താര ജോഡികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും. വിരുഷ്‌ക എന്ന പേരിലാണ് ഇരുവരും ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇന്ന് വിരാട് കോലയുടെ 33ാം ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് കോലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

ഇപ്പോഴിതാ അനുഷ്‌കയുടെ പിറന്നാള്‍ ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് അനുഷ്‌ക കോലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അനുഷ്‌കയുടെ ഹൃദയത്തില്‍ തൊടുന്ന കുറുപ്പ്. കോലി സത്യസന്ധനും ധൈര്യവും ഉള്ളയാള്‍ ആണെന്നും നിന്നെ പോലെ തിരിച്ചു വരാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് അനുഷ്‌ക പറയുന്നത്.

'ഫോട്ടോയ്‌ക്കും നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫില്‍റ്ററിന്‍റെ ആവശ്യമില്ല. സത്യസന്ധനും ധൈര്യവും ഉള്ളയാള്‍. സംശയത്തെ ഇല്ലായ്‌മ ചെയ്യുന്ന ധൈര്യം. നിങ്ങളെ പോലെ തിരിച്ചുവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പരസ്‌പരം സംസാരിക്കുന്നവരല്ല നമ്മള്‍.

പക്ഷേ നിങ്ങള്‍ എത്ര അത്‌ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ചിലപ്പോള്‍ ഞാന്‍ ആഗ്രഹിക്കും. നിങ്ങളെ ശരിക്കും അറിയുന്നവര്‍ ഭാഗ്യവാന്മാര്‍. എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി. ഒപ്പം ഹൃദ്യമായ ജന്മദിനാശംസകള്‍.'-അനുഷ്‌ക കുറിച്ചു.

അനുഷ്‌കയുടെ കുറിപ്പിന് താഴെ ഒരുപാട് ഹാര്‍ട്ട് ഇമോജികളുമായി കോലിയും രംഗത്തെത്തിയിട്ടുണ്ട്. 'നീ ആണ് എന്‍റെ കരുത്ത്. എന്‍റെ വഴികാട്ടിയും നീയാണ്. നമ്മെ ഒന്നിപ്പിച്ച ദൈവത്തിന് നന്ദി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.' -കോലി കുറച്ചു.

2017ലാണ് അനുഷ്‌കയും വിരാട് കോലിയും വിവാഹിതരായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ ഇരുവര്‍ക്കും മകള്‍ വാമിക ജനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.