ETV Bharat / sitara

വാമികയുടെ ആദ്യ ചിത്രം വൈറല്‍; പ്രതികരണവുമായി കോലിയും അനുഷ്‌കയും - Kohli Anushka reacts on Vamika pic

Vamika picture viral: മകള്‍ വാമികയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി അനുഷ്‌ക ശര്‍മയും വിരാട്‌ കോലിയും രംഗത്ത്‌.

Vamika pictures  വാമികയുടെ ആദ്യ ചിത്രം വൈറല്‍  പ്രതികരണവുമായി കോലിയും അനുഷ്‌കയും  Vamika picture viral  Kohli Anushka reacts on Vamika pic  Kohli reacts on Vamika pic
വാമികയുടെ ആദ്യ ചിത്രം വൈറല്‍; പ്രതികരണവുമായി കോലിയും അനുഷ്‌കയും
author img

By

Published : Jan 24, 2022, 8:08 PM IST

Vamika picture viral: വിരാട്‌ കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും മകള്‍ വാമികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ താര ദമ്പതികള്‍ രംഗത്ത്‌. കാപ്‌ടൗണില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏദദിന മത്സരത്തിനിടെയാണ് കുഞ്ഞ്‌ വാമികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്‌.

എന്നാല്‍ തങ്ങളുടെ മകളുടെ സ്വകാര്യതയെ മാനിക്കണമെന്ന്‌ നേരത്തെ തന്നെ വിരാട്‌ കോലിയും അനുഷ്‌ക ശര്‍മയും വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനിടെയാണ് വാമികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌.

ഞായറാഴ്‌ച നടന്ന മത്സരം കാണാന്‍ വിരാടിനൊപ്പം അനുഷ്‌കയും വാമികയും എത്തിയിരുന്നു. ഇതിനിടെയാണ് ഹോസ്‌പിറ്റാലിറ്റി ബോക്‌സിന്‍റെ ബാല്‍ക്കണിയില്‍ വാമികയെ കൈകളില്‍ പിടിച്ച്‌ നില്‍ക്കുന്ന അനുഷ്‌കയുടെ ദൃശ്യങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയത്‌. നിമിഷങ്ങള്‍ക്കകം തന്നെ കുഞ്ഞ്‌ വാമിക സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പത്ത്‌ സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വാമികയെ വ്യക്തമായി കാണാം. വാമികയുടെ മുഖം ആദ്യമായാണ് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. തുടര്‍ന്ന്‌ നിരവധി പേര്‍ ഈ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്‌ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായവും ഇതോടെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു.

Kohli Anushka reacts on Vamika pic: പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച്‌ കോലിയും അനുഷ്‌കയും രംഗത്തെത്തി. 'ഞങ്ങളുടെ മകളുടെ ചിത്രങ്ങള്‍ സ്‌റ്റേഡിയത്തില്‍ വച്ച്‌ പകര്‍ത്തുകയും അത്‌ പിന്നീട്‌ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്‌തെന്ന്‌ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക്‌ നേരെയാണ് ക്യാമറ എന്ന്‌ അറിഞ്ഞിരുന്നില്ല. പ്രതീക്ഷിക്കാതെയാണ് അത്‌ സംഭവിച്ചത്.

ഞങ്ങള്‍ മുമ്പ്‌ പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ട്‌ തന്നെ വാമികയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്‌. നന്ദി.' -ഇപ്രകാരമാണ് കോലയും അനുഷ്‌കയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്‌.

Kohli reacts on Vamika pic: 'അവള്‍ക്ക് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാന്‍ അവസരം കൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവള്‍ക്ക്‌ പ്രായമായി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അവളെ നിയന്ത്രിക്കാന്‍ കഴിയില്ല, അതിനാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക്‌ ആവശ്യമാണ്.' -ഇപ്രകാരമാണ്‌ വിഷയത്തില്‍ കോലിയുടെ നിലപാട്‌.

വാമിക സോഷ്യല്‍ മീഡിയ എന്താണെന്ന്‌ വ്യക്തമായി മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത്‌ വരെ അവളെ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് താരദമ്പതികളുടെ തീരുമാനം.

Also Read: ബിഎംഡബ്ലിയുവിന്‌ പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കി ആഷിഖ്‌ അബുവും റിമയും; വില 1 കോടിക്കടുത്ത്‌...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.