വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ താരദമ്പതികളുടെ വിവാഹ ജീവിതം മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇരുവരും. വിരാടിനൊപ്പമുള്ള മനോഹരമായ കാന്‍ഡിഡ് ചിത്രത്തോടൊപ്പം 'മിസ് യു' എന്നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്‌ക കുറിച്ചിരിക്കുന്നത്. ആസ്ട്രേലിയന്‍ പര്യടനത്തിന്‍റെ തിരക്കിലായ വിരാട് വിവാഹ ദിനത്തിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുഷ്‌കയ്‌ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'ജീവിത കാലം മുഴുവന്‍ ഒന്നായി ഇരിക്കാന്‍ മൂന്ന് വര്‍ഷക്കാലമായി ഒരുമിച്ച്' എന്നാണ് വിരാട് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും ഈ വിവാഹ വാര്‍ഷികം ഏറെ പ്രിയപ്പെട്ടതാണ്. 2017ല്‍ ഇറ്റലിയിലെ മിലാനിലെ സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വെച്ചായിരുന്നു അനുഷ്‌കയുടെയും വിരാട് കോഹ്ലിയുടെയും വിവാഹം. 2013ൽ ഒരു ഷാംപൂവിന്‍റെ പരസ്യചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കൊവിഡ്, ലോക്ക് ഡൗണ്‍ കാലത്ത് അനുഷ്‌കയും വിരാടും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.