ETV Bharat / sitara

67-ാം ജന്മദിനത്തിൽ ഫിറ്റ്‌നസിൽ ശ്രദ്ധ കൊടുത്ത് അനുപം ഖേർ; ചിത്രങ്ങൾ പങ്കുവച്ച് താരം - അനുപം ഖേർ ജന്മദിനം

ആരോഗ്യമുള്ള ശരീരമുണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടും ജന്മദിനത്തിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിനൊപ്പം അനുപം ഖേർ കുറിച്ചു.

anupam kher birthday  anupam kher 67 birthday  anupam kher latest news  anupam kher fitness  Anupam Kher shares pics of toned body  അനുപം ഖേർ ജന്മദിനം  അനുപം ഖേർ ഫിറ്റ്നസ് ചിത്രങ്ങൾ
67-ാം ജന്മദിനത്തിൽ ഫിറ്റ്‌നസിൽ ശ്രദ്ധ കൊടുത്ത് അനുപം ഖേർ
author img

By

Published : Mar 7, 2022, 12:08 PM IST

67 വയസ് എന്നത് തനിക്ക് വെറും നമ്പർ മാത്രമാണെന്നത് അനുപം ഖേർ തന്‍റെ ജന്മദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ പറയുന്നു. ആരോഗ്യമുള്ള ശരീരമുണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടും ജന്മദിനത്തിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിനൊപ്പം അനുപം ഖേർ കുറിച്ചിട്ടുണ്ട്‌.

anupam kher birthday  anupam kher 67 birthday  anupam kher latest news  anupam kher fitness  Anupam Kher shares pics of toned body  അനുപം ഖേർ ജന്മദിനം  അനുപം ഖേർ ഫിറ്റ്നസ് ചിത്രങ്ങൾ
67-ാം ജന്മദിനത്തിൽ ഫിറ്റ്‌നസിൽ ശ്രദ്ധ കൊടുത്ത് അനുപം ഖേർ

"കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൈവരിച്ച മന്ദഗതിയിലുള്ള പുരോഗതിയുടെ ഉദാഹരണമാണ് ഈ ചിത്രങ്ങൾ. 37 വർഷം മുമ്പ് നിങ്ങൾ കണ്ട യുവനടൻ 65 വയസുള്ള ഒരാളെ അവതരിപ്പിച്ചു കൊണ്ട് അസാധാരണമായ രീതിയിലാണ് അരങ്ങേറ്റം കുറിച്ചത്.

കരിയറിൽ ഉടനീളം ഒരു പെർഫോമർ എന്ന നിലയിൽ എല്ലാ വഴികളും പര്യവേക്ഷണം ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്‍റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്ന ഒരു സ്വപ്നം അത് യാഥാർഥ്യമാക്കാൻ ഒരിക്കലും ഒന്നും ചെയ്തില്ല.

ഫിറ്റ്നസ് ഗൗരവമായി എടുക്കുക എന്നതായിരുന്നു സ്വപ്നം. ഞാൻ എന്‍റെ ഫിറ്റ്നസ് യാത്ര ആരംഭിച്ചു. മറ്റെല്ലാ കാര്യങ്ങളും പോലെ ഈ യാത്രയും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്‍റെ നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും പങ്കിടും. ഒരു വർഷത്തിനുശേഷം, നമ്മൾ ഒരുമിച്ച് പുതിയൊരു എന്നെ ആഘോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു." അനുപം ഖേർ ചിത്രത്തിനൊപ്പം കുറിച്ചു.

ഖേർ പങ്കുവച്ച ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്. നിരവധി പേർ ഖേറിന് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്.

1990ലെ കശ്‌മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന 'ദ കശ്മീർ ഫയൽസ്' എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ഖേർ. മാർച്ച് 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Also Read: സല്യൂട്ട്‌ ഒടിടിയില്‍... പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.