ഹൈദരാബാദ്: നിർമാണം ആരംഭിച്ച കരൺ ജോഹറിന്‍റെ ദോസ്‌താന 2ൽ നിന്നും കാർത്തിക് ആര്യൻ പുറത്തുപോയതിന് പിന്നാലെ താരത്തിനെ കൂടുതൽ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന് വാർത്തകൾ പ്രചരിക്കുകയുണ്ടായി. ഷാരൂഖ് ഖാന്‍റെ നിർമാണ കമ്പനി ഒരുക്കുന്ന ചിത്രങ്ങളടക്കം വമ്പൻ സിനിമകളിൽ നിന്ന് താരം പുറത്താക്കപ്പെട്ടുവെന്നാണ് ആരോപണം. സുശാന്ത് സിംഗിനെ പോലെ കാർത്തിക് ആര്യനെയും ബോളിവുഡിലെ കുത്തകകൾ തഴയുകയാണെന്ന തരത്തിലും വിമർശനങ്ങൾ ഉയർന്നു. എന്നാൽ, വിഷയത്തിൽ സംവിധായകൻ അനുഭവ് സിൻഹ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
-
And by the way... when Producers drop Actors or vice versa they don't talk about it. It happens all the time. This campaign against Kartik Aryarn seems concerted to me and very bloody unfair. I respect his quiet.
— Anubhav Sinha (@anubhavsinha) June 3, 2021 " class="align-text-top noRightClick twitterSection" data="
">And by the way... when Producers drop Actors or vice versa they don't talk about it. It happens all the time. This campaign against Kartik Aryarn seems concerted to me and very bloody unfair. I respect his quiet.
— Anubhav Sinha (@anubhavsinha) June 3, 2021And by the way... when Producers drop Actors or vice versa they don't talk about it. It happens all the time. This campaign against Kartik Aryarn seems concerted to me and very bloody unfair. I respect his quiet.
— Anubhav Sinha (@anubhavsinha) June 3, 2021
'നിർമാതാക്കൾ അഭിനേതാക്കളെ മാറ്റുന്നതിലും അഭിനേതാക്കൾ ചിത്രത്തിൽ നിന്ന് പിന്മാറുന്നതിലുമെല്ലാം അധികം പേരും പ്രതികരിക്കാറില്ല. ഇത് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. കാർത്തിക് ആര്യനെതിരായ പ്രചാരണം അന്യായമാണെന്നാണ് എനിക്ക് തോന്നുന്നത്. കാർത്തിക് ആര്യൻ ഇതിൽ മൗനം പാലിക്കുന്നതിനെ ഞാൻ ബഹുമാനിക്കുന്നു,' എന്നാണ് അനുഭവ് സിൻഹ ട്വിറ്ററിൽ പ്രതികരിച്ചത്.
More Read: സുശാന്തിനെ പോലെ കാർത്തിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് കങ്കണ
അനുഭവ് സിൻഹയുടെ ട്വീറ്റിന് പിന്നാലെ ആരാധകരും ബോളിവുഡ് യൂത്ത് ഐക്കണിനെ പിന്തുണച്ച് എത്തി. ബോളിവുഡിലെ വമ്പൻ സ്രാവാണ് കരൺ ജോഹറെന്നും സുശാന്തിന് ശേഷം കാർത്തിക്കിനെയും ഉപദ്രവിക്കാൻ തുടങ്ങിയെന്നും ആരാധകർ പറഞ്ഞു. ബോളിവുഡിൽ എന്തുകൊണ്ട് തുടച്ചുനീക്കാനാവാതെ സ്വജനപക്ഷപാതം വാഴുന്നുവെന്നും നിരവധി പേർ ട്വിറ്ററിൽ ചോദിച്ചു.
ആനന്ദ് എൽ. റായിയുടെ വക്താവ് പുറത്തിറക്കിയ പ്രസ്‌താവന
'കാർത്തിക് ആര്യനെ ബോളിവുഡിലെ വലിയ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ആനന്ദ് എൽ. റായിയുടെ വക്താവ് പ്രസ്‌താവന പുറത്തിറക്കിയിരുന്നു. "ഇവ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഞങ്ങൾ മറ്റൊരു ചിത്രത്തിനായാണ് കാർത്തിക്കിനെ നിശ്ചയിച്ചിരിക്കുന്നത്, അതിന്‍റെ ചർച്ചകൾ താരവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ആയുഷ്മാൻ നായകനാകുന്നത് മറ്റൊരു ചിത്രത്തിലാണ്,' എന്ന് പ്രസ്‌താവനയിൽ വിശദീകരിക്കുന്നുണ്ട്.
അതേ സമയം, ബോളിവുഡിൽ യുവതാരനിരയിൽ പ്രമുഖനായ കാർത്തിക് ആര്യന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ ധമാക്കയും ഭൂൽ ഭുലയ്യ 2മാണ്.