Pushpa on prime in Hindi: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ സൂപ്പര്‍ ഹിറ്റ് ബോക്‌സ് ഓഫീസ് ചിത്രം 'പുഷ്‌പ ദ റൈസി'ന്‍റെ ഹിന്ദി പതിപ്പും ഇനി ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ജനുവരി 14നാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
-
The 🔥 is going to burn brighter!
— amazon prime video IN (@PrimeVideoIN) January 10, 2022 " class="align-text-top noRightClick twitterSection" data="
Watch #PushpaOnPrime in Hindi, Jan 14@alluarjun #FahadhFaasil @iamRashmika @Dhananjayaka #Suneel #AjayGhosh #RaoRamesh @OG_Jagadeesh @ShatruActor @anusuyakhasba #Sritej #MimeGopi @actorbrahmaji @aryasukku @MythriOfficial #MuttamsettyMedia pic.twitter.com/BsKosSy7RA
">The 🔥 is going to burn brighter!
— amazon prime video IN (@PrimeVideoIN) January 10, 2022
Watch #PushpaOnPrime in Hindi, Jan 14@alluarjun #FahadhFaasil @iamRashmika @Dhananjayaka #Suneel #AjayGhosh #RaoRamesh @OG_Jagadeesh @ShatruActor @anusuyakhasba #Sritej #MimeGopi @actorbrahmaji @aryasukku @MythriOfficial #MuttamsettyMedia pic.twitter.com/BsKosSy7RAThe 🔥 is going to burn brighter!
— amazon prime video IN (@PrimeVideoIN) January 10, 2022
Watch #PushpaOnPrime in Hindi, Jan 14@alluarjun #FahadhFaasil @iamRashmika @Dhananjayaka #Suneel #AjayGhosh #RaoRamesh @OG_Jagadeesh @ShatruActor @anusuyakhasba #Sritej #MimeGopi @actorbrahmaji @aryasukku @MythriOfficial #MuttamsettyMedia pic.twitter.com/BsKosSy7RA
ആമസോണ്‍ പ്രൈമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'തീ കൂടുതല്‍ ജ്വലിക്കാന്‍ പോകുന്നു! ജനുവരി 14ന് ആമസോണ്‍ പ്രൈമില്‍ പുഷ്‌പ കാണൂ' -ഇപ്രകാരമായിരുന്നു ആമസോണ്‍ പ്രൈമിന്‍റെ ഔദ്യോഗിക ട്വീറ്റ്.
ഇതിനോടകം തന്നെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈമിലെത്തിയിരുന്നു. ജനുവരി ഏഴിനാണ് ചിത്രത്തിന്‍റെ നാല് പതിപ്പുകള്‍ ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയത്.
രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായെത്തിയത്. ഫഹദ് ഫാസില്‍ അല്ലുവിന്‍റെ വില്ലനായും പ്രത്യക്ഷപ്പെട്ടിരുന്നു. ഫഹദിന്‍റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'പുഷ്‌പ'.
പ്രധാനമായും തെലുങ്കില്‍ ഒരുങ്ങിയ ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്‌തിരുന്നു. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 2021 ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ 'പുഷ്‌പ ദ റൈസി'ന് ഗംഭീര ബോക്‌സ് ഓഫീസ് കളക്ഷനാണ് ലഭിച്ചത്.
Pushpa the Rise box office collection: 326.6 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍. 70-80 കോടി കളക്ഷനാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ് സ്വന്തമാക്കിയത്. ക്രിസ്‌തുമസ് റിലീസായെത്തിയ 'സ്‌പൈഡര്‍ മാന്‍ : നോ വേ ഹോം', '83' എന്നീ ചിത്രങ്ങളെ കടത്തിവെട്ടിയാണ് 'പുഷ്‌പ' ബോക്‌സ് ഓഫിസില്‍ മികച്ച വിജയം കൈവരിച്ചത്.
പുഷ്‌പയുടെ രണ്ടാം ഭാഗമായ 'പുഷ്‌പ: ദ റൂളി'ന്‍റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
Also Read: Salute release postponed: ക്ഷമ ചോദിച്ച് ദുല്‍ഖര്‍; 'സല്യൂട്ട്' റിലീസ് മാറ്റിവച്ചു