ആലിയ ഭട്ട് നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ നിര്‍മാണ സംരംഭത്തിന് പേരിട്ടു. ഡാര്‍ലിങ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഷാരൂഖാന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ആലിയ ഭട്ട്, സെഫാലി ഷാ, വിജയ് വര്‍മ, റോഷന്‍ മാത്യു എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ജെസ്‌മീത്.കെ.റീന്‍ എന്ന നവാഗത സംവിധായകനാണ് ഡാര്‍ലിങ്സ് സംവിധാനം ചെയ്യുക. പദ്‌മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്തിയവാഡിയിലാണ് ഇപ്പോള്‍ ആലിയ ഭട്ട് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചോക്ക്‌ഡിന് ശേഷം മലയാള സിനിമാ താരം റോഷന്‍ മാത്യു അഭിനയിക്കാന്‍ പോകുന്ന ബോളിവുഡ് സിനിമ കൂടിയാണ് ഡാര്‍ലിങ്സ്.
- " class="align-text-top noRightClick twitterSection" data="">