ETV Bharat / sitara

ബോളിവുഡ് നടി ആലിയ ഭട്ട് കൊവിഡ് മുക്തയായി - കൊവിഡ് മുക്ത ആലിയ ഭട്ട് സിനിമ വാർത്ത

ഈ മാസം രണ്ടിനാണ് ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ഭേദമായ വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം അറിയിച്ചു.

alia bhatt covid negative news latest  alia bhatt health updates  alia bhatt latest news  alia bhatt tests covid negative  ബോളിവുഡ് നടി ആലിയ ഭട്ട് കോവിഡ് വാർത്ത  ആലിയ കൊറോണ വാർത്ത  കൊവിഡ് മുക്ത ആലിയ ഭട്ട് സിനിമ വാർത്ത  കൊവിഡ് ഭേദമായി വാർത്ത
ബോളിവുഡ് നടി ആലിയ ഭട്ടിന് കൊവിഡ് ഭേദമായി
author img

By

Published : Apr 14, 2021, 12:53 PM IST

Updated : Apr 14, 2021, 12:59 PM IST

ബോളിവുഡ് നടി ആലിയ ഭട്ട് കോവിഡ് മുക്തയായി. വൈറസ് ബാധയിൽ നിന്നും താൻ സുഖം പ്രാപിച്ചെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതാദ്യമായാണ് നെഗറ്റീവാകുന്നത് നല്ലതായി കരുതുന്നതെന്ന് ആലിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

ഈ മാസം രണ്ടിനായിരുന്നു ആലിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടന്ന് താരം ക്വാറന്‍റൈനിൽ പ്രവേശിച്ചു. സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുബായ് കത്തിയാവാഡിയയുടെ ചിത്രീകരണത്തിനിടെയാണ് താരം കൊവിഡ് ബാധിതയായത്.

ആലിയയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ രൺബീർ കപൂർ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പമുള്ള ബ്രഹ്മാസ്ത്ര, രാജമൗലിയുടെ ആർആർആർ, കരൺ ജോഹറിന്‍റെ തക്ത് എന്നിവയാണ്. കൂടാതെ, ഷാരൂഖ് ഖാനൊപ്പം സിനിമാനിർമാണത്തിലേക്കും ആലിയ ഭട്ട് കടന്നിരിക്കുകയാണ്.

Last Updated : Apr 14, 2021, 12:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.