ETV Bharat / sitara

കണ്ണുകള്‍ താഴ്‌ത്തിക്കൊണ്ടല്ല, തല ഉയര്‍ത്തിപ്പിടിച്ച്‌ ഗംഗുഭായ്‌ ; കാമാത്തിപുരത്തെ രാജ്ഞി ആയി ആലിയ - കാമാത്തിപ്പുരത്തെ രാജ്ഞി ആയി ആലിയ

Gangubai Kathiawadi trailer: 'ഗംഗുഭായ്‌ കത്യവാടി'യുടെ ട്രെയ്‌ലര്‍ പുറത്ത്‌

Gangubai Kathiawadi trailer  Alia Bhatt Gangubai Kathiawadi  Sanjay Leela Bhansali Gangubai Kathiawadi  കാമാത്തിപ്പുരത്തെ രാജ്ഞി ആയി ആലിയ  തല ഉയര്‍ത്തിപ്പിടിച്ച്‌ ഗംഗുഭായ്‌
14369318_thumbnail_3x2_ali
author img

By

Published : Feb 4, 2022, 4:47 PM IST

തെലങ്കാന : നീണ്ട കാത്തിരിപ്പിനൊടുവില്‍, ആലിയ ഭട്ടിന്‍റെ 'ഗംഗുഭായ്‌ കത്യവാടി'യുടെ ട്രെയ്‌ലര്‍ പുറത്ത്‌. പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെയായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്‌. ഇതാദ്യമായാണ് പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ ട്രെയ്‌ലര്‍ ലോഞ്ച്‌ നടക്കുന്നത്‌.

Gangubai Kathiawadi trailer: PVR, INOX, സൈന്‍പോളിസ്‌, കാര്‍ണിവല്‍, മിറാജ്‌ എന്നിവയില്‍ ഒരേസമയമാണ് 'ഗംഗുഭായ്‌ കത്യവാടി'യുടെ ട്രെയ്‌ലര്‍ റിലീസ്‌ ചെയ്‌തത്. കൂടാതെ സമൂഹ മാധ്യമങ്ങളിലും ട്രെയ്‌ലര്‍ പങ്കുവച്ചിട്ടുണ്ട്. ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം.

ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് 3.15 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിലറില്‍ ദൃശ്യമാവുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ്‌ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Sanjay Leela Bhansali Gangubai Kathiawadi: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ആലിയ എത്തുന്നത്‌. ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ്‌ ചിത്രമാണിത്‌. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്‌.

Gangubai Kathiawadi cast and crew: വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ എന്നിവരും ഗംഗുബായ് കത്യവാടിയിൽ അഭിനയിക്കുന്നു. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം. 72ാമത് ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ ചിത്രത്തിന്‍റെ വേള്‍ഡ്‌ പ്രീമിയര്‍ ഷോ നടക്കും. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: നാരദന്‍ ഉടന്‍ എത്തും.. റിലീസ്‌ തീയതി പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.