ETV Bharat / sitara

100 കോടിക്ക്‌ അരികില്‍ 'ഗംഗുഭായ്‌ കത്യവാടി'; 7ാം ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌ - Gangubai Kathiawadi box office competitions

Gangubai Kathiawadi box office collection: 'ഗംഗുഭായ് കത്യവാടി' ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. 'സൂര്യവംശി', '83', 'പുഷ്‌പ' എന്നിവയ്ക്ക് ശേഷം 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിക്കുന്ന നാലാമത്തെ ചിത്രമായി 'ഗംഗുഭായ് കത്യവാടി' മാറുകയാണ്.

Gangubai Kathiawadi to enter Rs 100 crore club soon  Alia Bhatt Gangubai Kathiawadi  100 കോടിക്ക്‌ അരികില്‍ 'ഗംഗുഭായ്‌ കത്യവാടി'  Gangubai Kathiawadi box office collection  'ഗംഗുഭായ് കത്യവാടി' ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്  Alia Bhatt Gangubai soars high  Gangubai Kathiawadi box office collection Day 7  Gangubai Kathiawadi first 3 days unstoppable box office collection  Gangubai Kathiawadi first 3 days unstoppable box office collection  Gangubai Kathiawadi box office competitions  Alia Bhatt as Gangubai
100 കോടിക്ക്‌ അരികില്‍ 'ഗംഗുഭായ്‌ കത്യവാടി'; 7ാം ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌
author img

By

Published : Mar 4, 2022, 10:29 AM IST

ബോളിവുഡ്‌ താര സുന്ദരി ആലിയ ഭട്ടിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഗംഗുഭായ് കത്യവാടി' ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് 'ഗംഗുഭായ്‌ കത്യവാടി' പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കിയ 'ഗംഗുഭായ്‌ കത്യവാടി' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

Gangubai Kathiawadi box office collection: ആലിയയുടെ പകരം വയ്‌ക്കാനില്ലാത്ത പ്രകടനവും പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടമായി. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ഗംഗുഭായിക്കും ആലിയ ഭട്ടിനും ലഭിച്ചത്‌. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്‌സ്‌ഓഫീസ്‌ കലക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്‌. അക്ഷയ്‌ കുമാര്‍ ചിത്രം 'സൂര്യവംശി', രണ്‍വീര്‍ സിങ്‌ ചിത്രം '83', അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ' എന്നിവയ്ക്ക് ശേഷം 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിക്കുന്ന നാലാമത്തെ ചിത്രമായി 'ഗംഗുഭായ് കത്യവാടി' മാറുകയാണ്.

Alia Bhatt Gangubai soars high: എല്ലാ റെക്കോര്‍ഡുകളും ഗംഗുഭായ്‌ തകര്‍ക്കുകയാണെന്നും ഉടന്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നും ട്രേഡ് അനലിസ്‌റ്റ്‌ തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. 'ആറാം ദിനവും 'ഗംഗുഭായ് കത്യവാടി' ശക്തമായി നിലകൊള്ളുന്നു. രണ്ടാം വാരവും അതിനുശേഷവും ചിത്രം ശക്തമായ നിലയിലാണെങ്കിൽ, 'സൂര്യവൻഷി', '83', 'പുഷ്‌പ' (ഹിന്ദി) എന്നിവയ്‌ക്ക് ശേഷം 100 കോടി നേടുന്ന നാലാമത്തെ ബോളിവുഡ്‌ ചിത്രമായിരിക്കും 'ഗംഗുഭായ്‌ കത്യവാടി'. ഡാറ്റ അടുത്ത ട്വീറ്റിൽ.' -തരണ്‍ ആദര്‍ശ്‌ കുറിച്ചു.

Gangubai Kathiawadi box office collection Day 7: 63.53 കോടിയാണ് 'ഗംഗുഭായ്‌ കത്യവാടി'യുടെ ഇതുവരെയുള്ള ബോക്‌സ്‌ഓഫീസ്‌ കലക്ഷന്‍. ആദ്യവാരത്തില്‍ 39.12 കോടിയാണ് ചിത്രം സ്വന്തമാക്കിയത്‌. നാലാം ദിനത്തില്‍ 8.19 കോടിയാണ് ഗംഗുഭായുടെ ബോക്‌സ്‌ഓഫീസ്‌ കലക്ഷന്‍. അഞ്ചാം ദിനത്തില്‍ 10.01 കോടിയും നേടി. 6.21 കോടിയാണ് ആറാം ദിനത്തില്‍ 'ഗംഗുഭായ്‌ കത്യവാടി' നേടിയത്‌. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ഇൻസ്‌റ്റഗ്രാം പേജിലൂടെയാണ് കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

Gangubai Kathiawadi first 3 days unstoppable box office collection: 10.5 കോടി രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. രണ്ടാം ദിനത്തില്‍ 13.32 കോടി രൂപയും, മൂന്നാം ദിനത്തില്‍ 15.3 കോടി രൂപയുമാണ് 'ഗംഗുഭായ്‌ കത്യവാടി' നേടിയത്‌. ബന്‍സാലി പ്രൊഡക്ഷന്‍സ്‌ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് 'ഗംഗുഭായ്‌ കത്യവാടി'യുടെ ബോക്‌സ്‌ ഓഫിസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

Gangubai Kathiawadi box office competitions: മഹാരാഷ്‌ട്ര ഉള്‍പ്പടെ പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയേറ്ററുകളില്‍ സീറ്റിംങ്‌ അനുവദിച്ചതെങ്കിലും ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ 'ഗംഗുഭായ്‌ കത്യവാടി'ക്ക്‌ ആയതായി പലരും വിശേഷിപ്പിച്ചു. അജിത്തിന്‍റെ തമിഴ്‌ ചിത്രം 'വലിമൈ', പവന്‍ കല്യാണിന്‍റെ തെലുങ്ക്‌ ചിത്രം 'ഭീംല നായക്‌' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് 'ഗംഗുഭായ്‌ കത്യവാടി'യും തിയേറ്ററുകളിലെത്തിയത്‌. ഈ രണ്ട്‌ ചിത്രങ്ങള്‍ക്കൊപ്പം കടുത്ത മത്സരമാണ് 'ഗംഗുഭായ്‌ കത്യവാടി' നേരിടുന്നത്‌.

Alia Bhatt as Gangubai: ചിത്രത്തില്‍ ആലിയ ഭട്ടിന്‍റെ പ്രകടനമാണ് ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് 'ഗംഗുഭായ്‌ കത്യവാടി' കണ്ടവരുടെ അഭിപ്രായങ്ങള്‍. ടൈറ്റില്‍ കഥാപാത്രത്തിലാണ് ചിത്രത്തില്‍ ആലിയ പ്രത്യക്ഷപ്പെട്ടത്‌. അജയ് ദേവ്ഗൺ, വിജയ് റാസ്, സീമ പഹ്വ, ശാന്തനു മഹേശ്വരി, പാര്‍ത്ഥ്‌ സംതാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഹുസൈന്‍ സെയ്‌ദിയുടെ 'മാഫിയ ക്വീന്‍സ്‌ ഓഫ്‌ മുംബൈ' എന്ന പുസ്‌തകത്തിലെ 'ഗംഗുഭായ്‌ കത്യവാടി' എന്ന സ്‌ത്രീയുടെ ജീവിതകഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്‌. ബന്‍സാലി പ്രൊഡക്ഷന്‍സ്‌, പെന്‍ സ്‌റ്റുഡിയോസ്‌ എന്നിവയുടെ ബാനറില്‍ സഞ്ജയ്‌ ലീല ബന്‍സാലി, ഡോ.ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്‍റെ നിര്‍മാണം. സുദീപ്‌ ചാറ്റര്‍ജിയായിരുന്നു ഛായാഗ്രഹണം. സഞ്ജയ്‌ ലീല ബന്‍സാലിയാണ് ചിത്രസംയോജനം. 'പദ്‌മാവതി'ന് ശേഷം സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായ്‌ കത്യവാടി'.

Also Read: നാനിക്ക്‌ പകരം ഷാഹിദ്‌ കപൂറോ അജയ്‌ ദേവഗണോ...???

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.