Soorarai Pottru Hindi remake: തമിഴ് ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ സൂര്യയ്‌ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അക്ഷയ് കുമാര്‍ ആകും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകല്‍. നേരത്തെ ബോളിവുഡിലെ മുൻനിര താരങ്ങളായ അജയ് ദേവ്ഗൺ, ഹൃത്വിക് റോഷൻ, ജോൺ എബ്രഹാം, എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേയ്‌ക്ക് പരിഗണിച്ചിരുന്നത്. അതേസമയം അക്ഷയ് കുമാറാകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല.
കൊവിഡ് സാഹചര്യത്തില്‍ ഡയറക്‌ട് ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രമാണ് സൂര്യയുടെ 'സൂരറൈ പോട്ര്'. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. സുധ കൊങ്കര ആയിരുന്നു സംവിധാനം. സൂര്യയുടെ നായികയായെത്തിയത് അപര്‍ണ ബാലമുരളിയാണ്. ചിത്രത്തില്‍ ഉര്‍വശിയും സുപ്രധാന വേഷത്തിലെത്തിയിരുന്നു.
ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിത കഥയെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'സൂരറൈ പോട്ര്'.
ഇമ്രാന്‍ ഹാഷ്‌മിക്കൊപ്പമുള്ള സെല്‍ഫി എന്ന ചിത്രത്തിലാണ് താരം നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സെല്‍ഫിക്ക് ശേഷം 'സൂരറൈ പോട്ര്' റീമേക്കില്‍ ജോയിന്‍ ചെയ്യുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സുധ കൊങ്കര തന്നെയാകും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മ്മാണം.
Also Read: ഹൃത്വിക് റോഷന്‍റെ കൈ പിടിച്ച് അജ്ഞാത സുന്ദരി; വീഡിയോ വൈറല്‍