ETV Bharat / sitara

നൂറുകോടിക്ക് മുകളില്‍; അക്ഷയ് കുമാറിന്‍റെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം - സാറാ അലി ഖാന്‍

തമിഴ് നടന്‍ ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്

AKSHAY KUMAR  akshay kumar emerges the highest paid actor in bollywood charges rs 120 crore fee for his next movie  പ്രതിഫലം നൂറുകോടിക്ക് മുകളില്‍; അക്ഷയ് കുമാറിന്‍റെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം  actor in bollywood charges rs 120 crore fee for his next movie  akshay kumar  തമിഴ് നടന്‍ ധനുഷ്  സാറാ അലി ഖാന്‍  അക്ഷയ് കുമാര്‍ പ്രതിഫലം
പ്രതിഫലം നൂറുകോടിക്ക് മുകളില്‍; അക്ഷയ് കുമാറിന്‍റെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം
author img

By

Published : Jan 22, 2020, 6:39 PM IST

ഫോബ്‌സ് മാസികയുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള താരമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ലിസ്റ്റില്‍ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അക്ഷയുടെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം കരാര്‍ ഒപ്പിട്ടിരിക്കുന്ന ആനന്ദ്.എല്‍.റായ് ചിത്രത്തിന് ഭീമമായ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ് നടന്‍ ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫല തുകയെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. ആളുകളെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ താരത്തിന് കഴിയുന്നുണ്ടെന്നതും ഡിജിറ്റല്‍, സാറ്റലൈറ്റ് മേഖലകളില്‍ അക്ഷയ്ക്കുള്ള ആധിപത്യവും പ്രതിഫല തുകയില്‍ നിഴലിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത അക്ഷയ് ചിത്രം ഗുഡ് ന്യൂസ് ബോക്‌സ് ഓഫീസില്‍ 200 കോടി കടന്നിരുന്നു. അതിന് മുമ്പ് റിലീസ് ചെയ്ത ഹൗസ്‌ഫുള്‍ 4, മിഷന്‍ മംഗല്‍ എന്നീ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. തുടരെ വിജയചിത്രങ്ങള്‍ നല്‍കുന്നത് അക്ഷയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.