അനുഷ്‌ക ഷെട്ടി ടൈറ്റില്‍ റോളിലെത്തിയ തെലുങ്ക് ഹിറ്റ് ചിത്രമായിരുന്നു ഭാഗമതി. മലയാളി താരം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. ദുര്‍ഗാമതി എന്നാണ് സിനിമയുടെ പേര്. ഭൂമി പട്നേക്കറാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. ആദ്യം ദുര്‍ഗാവതി എന്ന പേരായിരുന്നു സിനിമക്കിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് പ്രഖ്യാപിച്ചുള്ള പോസ്റ്ററില്‍ സിനിമയുടെ പേര് ദുര്‍ഗാമതി എന്നാണുള്ളത്. പേര് മാറ്റാനുണ്ടായ കാരണം വ്യക്തമല്ല.
- " class="align-text-top noRightClick twitterSection" data="
">
സിനിമ ഡിസംബര്‍ 11ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹൊറര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്താന്‍ പറ്റുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജി.അശോകാണ്. കുല്‍ദീപ് മമാനിയയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പി.പിയാണ് ചിത്രത്തിന്‍റെ എഡിറ്റിങ്. ഭൂമി പട്നേക്കറിന് പുറമെ അര്‍ഷദ് വാര്‍സി, ജിഷു സെന്‍ഗുപ്ത എന്നിവരും അഭിനയിച്ചിട്ടുണ്ട്. അക്ഷയ്‌കുമാറാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.