മുംബൈ: അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പോരാട്ടം സിനിമയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബോളിവുഡ് നടൻ അജയ് ദേവ്‌ഗൺ. ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യു വരിച്ച സംഭവമാണ് അജയ് ദേവ്‌ഗൺ നിർമിക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രമേയമാകുന്നത്. സൈനികർക്കുള്ള ആദരസൂചകമായാണ് ചിത്രം നിർമിക്കുന്നതെന്ന് അജയ് ദേവ്‌ഗൺ പ്രഖ്യാപനം നടത്തിയിരുന്നു.
-
IT'S OFFICIAL... #AjayDevgn to make film on #GalwanValley clash... The film - not titled yet - will narrate the story of sacrifice of 20 #Indian army men, who fought the #Chinese army... Cast not finalized... Ajay Devgn FFilms and Select Media Holdings LLP will produce the film. pic.twitter.com/yaM6rPcK7Z
— taran adarsh (@taran_adarsh) July 4, 2020 " class="align-text-top noRightClick twitterSection" data="
">IT'S OFFICIAL... #AjayDevgn to make film on #GalwanValley clash... The film - not titled yet - will narrate the story of sacrifice of 20 #Indian army men, who fought the #Chinese army... Cast not finalized... Ajay Devgn FFilms and Select Media Holdings LLP will produce the film. pic.twitter.com/yaM6rPcK7Z
— taran adarsh (@taran_adarsh) July 4, 2020IT'S OFFICIAL... #AjayDevgn to make film on #GalwanValley clash... The film - not titled yet - will narrate the story of sacrifice of 20 #Indian army men, who fought the #Chinese army... Cast not finalized... Ajay Devgn FFilms and Select Media Holdings LLP will produce the film. pic.twitter.com/yaM6rPcK7Z
— taran adarsh (@taran_adarsh) July 4, 2020
എന്നാൽ, ബോളിവുഡ് താരം ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്നതിൽ വ്യക്തയില്ല. സൈനികപോരാട്ടത്തിന്‍റെ കഥ പറയുന്ന സിനിമയുടെ പേരും താരനിരയും അന്തിമമായിട്ടില്ല. അജയ് ദേവ്ഗണ്‍ ഫിലിംസും സെലക്ട് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍പിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. അതേ സമയം, അജയ് ദേവ്‌ഗൺ നായകനായി, ഫുട്‌ബോൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന മൈദാൻ ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 13ന് റിലീസിനെത്തും.