സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം നിരവധി ഭാഷകളില്‍ ചിത്രത്തിന് റീമേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദിയിലും സിനിമയ്ക്ക് റീമേക്ക് വരികയാണ്. ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിര്‍മിച്ച കുമാര്‍ മങ്കാദാണ് രണ്ടാം ഭാഗത്തിന്റെയും റീമേക്കിനുള്ള റൈറ്റ്സ് നേടിയിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ അണിനിരന്ന അജയ് ദേവ്ഗണും തബുവുമാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്തരിച്ച സംവിധായകന് നിശികാത്ത് കാമത്താണ് ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്തത്. വലിയ ഹിറ്റായി മാറിയ ചിത്രത്തില്‍ അജയ് ദേവ്ഗണ് മോഹന്‍ലാലിന്റെ വേഷവും ശ്രിയ സരണ്‍ മീനയുടെ വേഷവുമായിരുന്നു അവതരിപ്പിച്ചത്. ദൃശ്യം 2 ഹിന്ദി പതിപ്പ് ആരും സംവിധാനം ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്ന അജയ്ദേവ്ഗണിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം മൈതാനാണ്. ഗംഗുഭായി കത്തിയാവാഡിയില് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന അജയ് ദേവഗണ്‍ അത് പൂര്‍ത്തീകരിച്ച ശേഷമാകും ദൃശ്യം 2വില്‍ അഭിനയിക്കുക.