അജയ് ദേവ്ഗണ്‍ നായകനായ മൈതാൻ റിലീസ് തിയതി പ്രഖ്യാപിച്ചു. ദസ്റ റിലീസായി 2021 ഒക്ടോബർ 15ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ബദായ് ഹോ ഒരുക്കിയ അമിത് ശർമയാണ് മൈതാന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായിക. സീ സ്റ്റുഡിയോസും ബോണി കപൂറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം 2021 ജനുവരിയിൽ പുനരാരംഭിക്കും. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനും മാനേജറുമായിരുന്ന സെയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതത്തില്‍ നിന്ന് പ്രചേദനമുള്‍ക്കൊണ്ടാണ് മൈതാന്‍ ഒരുക്കുന്നത്. സിനിമയുടെ റിലീസ് തിയതി അറിയിച്ച് കൊണ്ട് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.
അമിതാഭ് ബച്ചനെ നായകനാക്കി അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമ മെയ് ഡേയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ആരംഭിച്ചുവെന്നും സിനിമയുടെ ചിത്രീകരണം വിജയമാക്കാന്‍ എല്ലാവരുടെയും പ്രാര്‍ഥന ആവശ്യമാണെന്നും കഴിഞ്ഞ ദിവസം അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
-
‘Maidaan’ now releases worldwide in theatres on Dussehra 2021. Shoot commences January 2021.#Maidaan2021 #Priyamani @raogajraj @BoneyKapoor @iAmitRSharma @ItsAmitTrivedi @freshlimefilms @SaiwynQ @ActorRudranil @writish @saregamaglobal @ZeeStudios_ @ZeeStudiosInt pic.twitter.com/9KwxWP1vle
— Ajay Devgn (@ajaydevgn) December 12, 2020 " class="align-text-top noRightClick twitterSection" data="
">‘Maidaan’ now releases worldwide in theatres on Dussehra 2021. Shoot commences January 2021.#Maidaan2021 #Priyamani @raogajraj @BoneyKapoor @iAmitRSharma @ItsAmitTrivedi @freshlimefilms @SaiwynQ @ActorRudranil @writish @saregamaglobal @ZeeStudios_ @ZeeStudiosInt pic.twitter.com/9KwxWP1vle
— Ajay Devgn (@ajaydevgn) December 12, 2020‘Maidaan’ now releases worldwide in theatres on Dussehra 2021. Shoot commences January 2021.#Maidaan2021 #Priyamani @raogajraj @BoneyKapoor @iAmitRSharma @ItsAmitTrivedi @freshlimefilms @SaiwynQ @ActorRudranil @writish @saregamaglobal @ZeeStudios_ @ZeeStudiosInt pic.twitter.com/9KwxWP1vle
— Ajay Devgn (@ajaydevgn) December 12, 2020
രാകുല്‍ പ്രീത് സിംഗാണ് നായിക. 2022 ഏപ്രില്‍ 29ന് സിനിമ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ഒരു പൈലറ്റിന്‍റെ റോളില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നുമുണ്ട്. അജയ് ദേവ്ഗണ്‍ തന്നെയാണ് അജയ് ദേവ്ഗണ്‍ ഫിലിംസിന്‍റെ ബാനറില്‍ മെയ് ഡേ നിര്‍മിക്കുന്നത്.