അജയ് ദേവ്‌ഗൺ, സഞ്ജയ് ദത്ത്, സൊനാക്ഷി സിൻഹ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഹിന്ദി ചിത്രം 'ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ' ട്രെയിലർ പുറത്തിറങ്ങി. 1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ്യസ്‌നേഹവും ദേശീയത സ്ഫുരിക്കുന്ന ഗാനങ്ങളും ഡയലോഗുകളും ചിത്രത്തിന്‍റെ ട്രെയിലറിൽ കാണാം.
യഥാർഥ ജീവിതങ്ങളുമായി ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ
അഭിഷേക് ദുധയ്യ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ അമ്മി വിര്‍ക്ക്, ശരദ് കെല്‍ക്കര്‍, നോറ ഫത്തേഹി, പ്രണിത സുഭാഷ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. സംവിധായകനൊപ്പം രാമൻ കുമാർ, റിതേഷ് ഷാ, പൂജ ഭവോറിയ എന്നിവര്‍ ചിത്രത്തിന്‍റെ തിരക്കഥയിൽ പങ്കാളികളാണ്.
Also Read: 'സൂരരൈ പോട്രു'മായി സൂര്യയും സുധാ കൊങ്ങരയും ബോളിവുഡിലേക്ക്
അസീം ബജാജ് ഫ്രെയിമുകൾ തയ്യാറാക്കിയ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ധർമേന്ദ്ര ശർമയാണ്. ഭുജ് യഥാര്‍ഥ ജീവിത കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്ന് മുമ്പ് അജയ് ദേവ്ഗണ്‍ പറഞ്ഞിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ടി- സീരീസിന്‍റെ ബാനറിൽ ഭൂഷൻ കുമാർ, കുമാർ മങ്കാട്ട് പതക്, ഗിന്നി ഖാനുജ, വാജിർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ പ്രദർശനത്തിനെത്തും.