മുംബൈ : അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ദൃശ്യം 2' ഹിന്ദി പതിപ്പിന്‍റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. ഷൂട്ടിങ് തുടങ്ങിയ വിവരം താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. സിനിമയിലെ ഒരു ചിത്രത്തിനൊപ്പം കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
Ajay Devgn begins shooting for Drishyam 2: 'ഒരിക്കല്‍ കൂടി വിജയ്ക്ക് തന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുമോ? 'ദൃശ്യം 2' ചിത്രീകരണം ആരംഭിച്ചു.'- അജയ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
'ദൃശ്യം' ഇഷ്‌ടപ്പെട്ടു. അതൊരു ഇതിഹാസമാണ്. 'ദൃശ്യം 2' എന്ന സിനിമയിലൂടെ രസകരമായ മറ്റൊരു കഥ അവതരിപ്പിക്കുന്നതിൽ ഞാൻ ഇപ്പോൾ ആവേശത്തിലാണ്. വിജയ് ഒരു ബഹുമുഖ കഥാപാത്രമാണ്. ഈ സിനിമയില്‍ സംവിധായകന്‍ അഭിഷേക് പതക്കിന് ഒരു പുതിയ കാഴ്‌ചപ്പാടുണ്ട്. രണ്ടാം ഭാഗത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. - അജയ് ദേവ്ഗണ്‍ പറഞ്ഞു.
Drishyam new movie: വരും മാസങ്ങളില്‍ ഗോവയില്‍ 'ദൃശ്യം 2'ന്‍റെ ചിത്രീകരണം വിപുലമായി നടക്കും. തബു, ശ്രേയ ശരണ്‍, ഇഷിത ദത്ത തുടങ്ങി ആദ്യ ഭാഗത്തിലെ താര നിര രണ്ടാം ഭാഗത്തിലും അണിനിരക്കും.
Drishyam cast and crew : അഭിഷേക് പതക് ആണ് സംവിധാനം. ഭൂഷണ്‍ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‌ണന്‍ കുമാര്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് നിര്‍മാണം.
'വിജയകരമായ ഒരു സിനിമയുടെ ഔദ്യോഗിക റീമേക്ക് നിര്‍വഹിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അജയ് ദേവ്ഗണിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം തന്‍റെ മനോവീര്യം വർധിപ്പിക്കുന്നു.'- സംവിധായകന്‍ അഭിഷേക് പതക് പറഞ്ഞു.
നിഷികാന്ത് കമത് ആണ് ആദ്യ ഭാഗത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്. 2020ല്‍ അദ്ദേഹം അന്തരിച്ചു.
Also Read: മറക്കില്ല, ആ ചിരി, മനസിലെന്നും കോട്ടയം പ്രദീപ്...