മണിരത്നം ഒരുക്കുന്ന പുതിയ ചിത്രം 'പൊന്നിയിൻ സെല്‍വ'നില്‍ ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായും അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐശ്വര്യ മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണത്തിനായി ഐശ്വര്യ ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം എത്തിയതായാണ് വിവരം. റാമോജി ഫിലിം സിറ്റിയിലായിരിക്കും സിനിമയുടെ ചിത്രീകരണം.
കല്‍ക്കി കൃഷ്ണമൂർത്തിയുടെ 'പൊന്നിയൻ സെല്‍വം' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ നന്ദിനി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുക. 1997ല്‍ മണിരത്നം സംവിധാനം ചെയ്‌ത 'ഇരുവറി'ലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എംജിആറിന്‍റെയും ജയലളിതയുടെയും കരുണാനിധിയുടെയും ജീവിതം പറഞ്ഞ ചിത്രം ഇന്ത്യൻ സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളില്‍ ഒന്നാണ്. പിന്നീട് 2007 ല്‍ പുറത്തിറങ്ങിയ 'ഗുരു' എന്ന ചിത്രത്തിലും 2010 ല്‍ ഇറങ്ങിയ രാവണിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
2019 ഡിസംബറിലാണ് സിനിമയുടെ ഷൂട്ടിങ് തായ്‌ലന്‍റില്‍ ആരംഭിച്ചത്. 90 ദിവസം നീണ്ട ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കൊവിഡ് രൂക്ഷമാകും മുമ്പ് സംഘം മടങ്ങിയെത്തി. കാര്‍ത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ ഭാഗങ്ങളായിരുന്നു ആദ്യ ഘട്ടത്തില്‍ ചിത്രീകരിച്ചത്. പിന്നീട് കൊവിഡ് രൂക്ഷമായതിനാല്‍ രണ്ടാംഭാഗത്തിന്‍റെ ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. ജനുവരി 6ന് വീണ്ടും ചിത്രീകരണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.