Aishwarya Rai special handloom saree : ബോളിവുഡ് താരസുന്ദരി ഐശ്വര്യറായിക്കായി പരമ്പരാഗത കൈത്തറി സാരി. തിരുവനന്തപുരത്തെ നെയ്ത്ത് ഗ്രമമായ ബാലരാമപുരം പയറ്റുവിളയിലെ ഒരു പരമ്പരാഗത തറിയിലാണ് ഐശ്വര്യയ്‌ക്ക് ഈ കസവ് സാരി തയ്യാറാക്കിയിരിക്കുന്നത്.
Pushpa Handloom designed saree for Aishwarya Rai : തലമുറകളായി നെയ്ത്ത് ജോലി ചെയ്യുന്ന ഉദയകുമാറിന്റെ പുഷ്പ ഹാന്‍റ്‌ലൂമാണ് സാരി തയ്യാറാക്കിയിരിക്കുന്നത്. ഇതാദ്യമായല്ല കസവു സാരി തേടി ഐശ്വര്യ റായി ഇവരുടെ അടത്തെത്തുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പും ഐശ്വര്യ റായി സാരി തേടി താരം ഇവരെ സമീപിച്ചിരുന്നു. അന്ന് ഉദയകുമാറിന്റെ അച്ഛനായ തങ്കപ്പനായിരുന്നു ഐശ്വര്യയ്‌ക്ക് സാരി ഒരുക്കിയത്.
Aishwarya Rai ordered handloom saree for second time : മുമ്പത്തെ പോലെ ഇത്തവണയും ഒരു സ്വകാര്യ ഡിസൈനര്‍ ഏജന്‍സി വഴിയാണ് സാരിക്കായുള്ള ഓഡര്‍ ഉദയകുമാറിന് ലഭിച്ചത്. ഇതുവരെ തയ്യാറാക്കിയിട്ടില്ലാത്ത പ്രത്യേക ഡിസൈനിലുള്ള സാരി വേണം എന്നായിരുന്നു താരത്തിന്‍റെ ആവശ്യം. ഈ വെല്ലുവിളി ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. ഉദയകുമാറിന്റെ സ്ഥാപനത്തിലെ നെയ്ത്തുകാരന്‍ ശിവന്റെ നേതൃത്വത്തിലായിരുന്നു സാരിയുടെ രൂപകല്‍പ്പന.
Kathakali images in Aishwarya Rai's saree : കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സാരി തയ്യാറാക്കിയിരിക്കുന്നത്. സാരി നെയ്യുന്നതിനാവശ്യമായ പാവ് ഉള്‍പ്പെടെയെല്ലാം തയ്യാറാക്കുന്നതിന് യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ല. എല്ലാം പരമ്പരാഗതമായ രീതിയില്‍ കൈ കൊണ്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. പാവ് ഉണക്കാന്‍ കെമിക്കലുകള്‍ ഉപയോഗിക്കാതെ അരിപ്പശയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ സാരിക്ക് കേടുപാടുകള്‍ ഉണ്ടാവുകയില്ല.
Speciality of Aishwarya Rai's handloom saree : രണ്ട് വശവും മാറിമാറി ഉപയോഗിക്കാമെന്ന പ്രത്യേകതയും ഈ സാരിക്കുണ്ട്. 45 ദിവസത്തെ കഠിന പരിശ്രമമാണ് ഈ സുന്ദരമായ സാരിക്ക് പിന്നിലുളളത്. കഥകളിയുടെ രൂപം ഉപയോഗിച്ച് തയാറാക്കിയിരിക്കുന്നതിനാല്‍ ഈ സാരിക്ക് കലാകേളി എന്ന പേരാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
Cost of Aishwarya Rai's special handloom saree : അതേസമയം സാരിയുടെ വില എത്രയെന്നത് പുറത്ത് പറയാന്‍ ഇവര്‍ തയ്യാറല്ല. വിലയെത്രയാലും ഐശ്വര്യക്കായി പ്രത്യേകം ഡിസൈന്‍ ചെയ്‌ത ഈ സാരി പൊതുവിപണിയിലേക്ക് ഇറക്കാന്‍ ഇവര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഓഡര്‍ നല്‍കിയ ഏജന്‍സിക്ക് ഇവര്‍ സാരി അയച്ചിട്ടുണ്ട്. ഐശ്വര്യറായിക്ക് സാരി ഇഷ്‌ടമായോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഉദയകുമാറും സഹപ്രവര്‍ത്തകരും.