ETV Bharat / sitara

സുശാന്തിന്‍റെ ശരീരത്തിൽ വിഷം കലർന്നിട്ടില്ലെന്ന് വിസെറ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി

author img

By

Published : Sep 30, 2020, 10:32 AM IST

സുശാന്തിന്‍റെ ശരീരത്തിൽ വിഷം കലർന്നിട്ടില്ലെന്ന് എംയിസിന്‍റെ വിസെറ റിപ്പോര്‍ട്ട് പറയുന്നുവെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. എന്നാൽ, റിപ്പോർട്ടിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ കഴിയില്ലെന്ന് എംയിസിലെ ചെയർമാൻ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു

AIIMS say no trace of poison in Sushant's body  Rhea Chakraborty  Sushant Singh Rajput case latest updates  CBI took special three-member team of doctors from AIIMS  Anil Deshmukh slams BJP  Sushant's viscera report  സുശാന്തിന്‍റെ ശരീരത്തിൽ വിഷം കലർന്നിട്ടില്ല  വിസെറ റിപ്പോർട്ട്  മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി  മുംബൈ  നടന്‍ സുശാന്ത് സിംഗ് രജ്‌പുത് കേസ്  എംയിസിന്‍റെ വിസെറ റിപ്പോര്‍ട്ട്  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്  വിദഗ്‌ധ സമിതി സിബിഐക്ക് സമർപ്പിച്ച റിപ്പോർട്ട്  മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്  അനിൽ ദേശ്‌മുഖ്  ബിഹാർ മുൻ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ  ഡോ. സുധീര്‍ ഗുപ്ത  എംയിസിലെ ചെയർമാൻ  viscera sushant singh death  ssr death  sudheer gupta
സുശാന്തിന്‍റെ ശരീരത്തിൽ വിഷം കലർന്നിട്ടില്ല

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ശരീരത്തിൽ നിന്നും വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് എംയിസിന്‍റെ വിസെറ റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിദഗ്‌ധ സമിതി സിബിഐക്ക് സമർപ്പിച്ച റിപ്പോർട്ടനുസരിച്ച് താരത്തിന്‍റെ ശരീരത്തിൽ വിഷം കലർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായി മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മഹാരാഷ്‌ട്ര സർക്കാരിനെയും മുംബൈ പൊലീസിനെയും അപകീർത്തിപ്പെടുത്താനുള്ള ഒരു ദേശീയ രാഷ്‌ട്രീയ പാർട്ടിയുടെ ശ്രമമാണിതെന്നും ബിഹാർ മുൻ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെയെയും രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിച്ചെന്നും അനിൽ ദേശ്‌മുഖ് ആരോപിച്ചു.

അതേ സമയം, വിദഗ്‌ധ സമിതിയുടെ നിഗമനങ്ങള്‍ സിബിഐക്ക് സമർപ്പിച്ചതായും കണ്ടെത്തലുകളെ പറ്റി കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെന്നും വിസെറ റിപ്പോര്‍ട്ടുകള്‍ പഠിക്കാന്‍ നിയോഗിച്ച എംയിസിലെ ചെയർമാൻ ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കി. എംയിസിലെ മൂന്ന് പേരടങ്ങുന്ന വിരലടയാള വിദഗ്‌ധരെ ഉൾപ്പെടുത്തി നേരത്തെ സിബിഐ സുശാന്തിന്‍റെ വീട് പരിശോധിച്ചിരുന്നു. സുശാന്തിന്‍റെ മരണത്തിൽ വിസെറാ റിപ്പോർട്ടുകൾ യുക്തിസഹമായ നിഗമനത്തിലെത്താൻ സഹായിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോ. സുധീര്‍ ഗുപ്ത വിശദീകരിച്ചിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വിശ്വസനീയമല്ലാത്ത സാഹചര്യത്തിലാണ് മരണകാരണം സ്ഥിരീകരിക്കാനായി വിസെറാ റിപ്പോർട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.