ETV Bharat / sitara

ഗുർമീത് ചൗധരിയുടെ മിനിസ്‌ക്രീൻ രാമൻ ഇനി സിനിമയിലേക്ക് - രാമായണം 2008

2008ൽ സംപ്രേക്ഷണം ചെയ്‌ത രാമായണം പരമ്പരയിലെ രാമനായി അഭിനയിച്ച ഗുർമീത് ചൗധരി പുതിയ രാമായണം സിനിമയിലും അതേ വേഷവുമായി എത്തും.

gurmeet choudhary to play ram in film  gurmeet choudhary ram in ramayan film  gurmeet choudhary in ramayan film  gurmeet choudhary latest news  ഗുർമീത് ചൗധരിയുടെ മിനിസ്‌ക്രീൻ രാമൻ  ഗുർമീത് ചൗധരി  ബോളിവുഡ് താരം  രാമായണം പരമ്പര  രാമായണം 2008  ദംഗൽ
മിനിസ്‌ക്രീൻ രാമൻ ഇനി സിനിമയിലേക്ക്
author img

By

Published : May 9, 2020, 12:29 PM IST

ന്യൂഡൽഹി: ഗുർമീത് ചൗധരിയെ പ്രേക്ഷകർക്ക് ഏറെ പരിചയം ടെലിവിഷൻ പരമ്പരയായ രാമായണത്തിലെ രാമനായാണ്. ഇന്നും ആരാധകർക്ക് മറക്കാനാവാത്ത രാമവേഷം ഒരിക്കൽ കൂടി എടുത്തണിയാൻ ഒരുങ്ങുകയാണ് ബോളിവുഡ് താരം ഗുർമീത് ചൗധരി. പക്ഷേ, ഇത്തവണ സ്വീകരണ മുറിയിലെ ടെലിവിഷൻ പരമ്പരക്ക് വേണ്ടിയല്ല, പകരം തിയേറ്ററിലേക്കുള്ള രാമായണം ചിത്രത്തിന് വേണ്ടിയാണ്.2008ൽ സംപ്രേക്ഷണം ചെയ്‌ത രാമായണം പരമ്പരയിലെ രാമൻ സിനിമയിലും ആവർത്തിക്കപ്പെടുമ്പോൾ അത് അന്തർദേശീയ തലത്തിൽ സഞ്ചരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് താരം പറയുന്നു. "ഇതിഹാസ കഥകൾ ചെയ്യുമ്പോൾ അത്തരം കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുക്കപ്പെടുമോ എന്ന വ്യാകുലതകളൊന്നും ഉണ്ടായിരുന്നില്ല. പരമ്പരക്ക് ശേഷം നച്ച് ബലിയേ പോലുള്ള നിരവധി ടിവി പരിപാടികളിലൂടെ ജനങ്ങൾ എന്നെ വീണ്ടും കണ്ടു. ടീ- ഷർട്ടും ജീൻസും ധരിച്ച, ഡാൻസും ആക്ഷനും ചെയ്യുന്ന യുവാവിനെയും അവർക്ക് അങ്ങനെ പരിചിതമായി. തുടർന്ന് ഖാമോശിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ വെള്ളിത്തിരയിലും വേറിട്ട വേഷങ്ങളിൽ പ്രേക്ഷകർ കണ്ടുമുട്ടി." അതിനാൽ തന്നെ, വീണ്ടും ഒരു ഇതിഹാസകഥയുടെ ചിത്രത്തിന്‍റെ ഭാഗമാകുന്നതിൽ താൽപര്യമുണ്ടെന്നും ഗുർമീത് ചൗധരി വിശദമാക്കി.

രാമായണം പരമ്പരയിലെ രാമന്‍റെ അനുഭവങ്ങളും താരം പങ്കുവെച്ചു. കുട്ടിക്കാലത്ത് ദൂരദർശനിൽ രാമായണം കണ്ടിട്ടുണ്ട്. പിന്നീട്, അച്ഛന്‍റെ കഥകൾ കേട്ടും അത് കൂടുതൽ പരിചിതമായി. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് രാമായണം പരമ്പരയിൽ അഭിനയിക്കുമ്പോൾ എൺപതുകളിലെ രാമായണം പരമ്പര വീണ്ടും കണ്ടിരുന്നു. അതിൽ അരുൺ ഗോവിൽ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. എന്നാൽ, അദ്ദേഹത്തിന്‍റെ അവതരണത്തിൽ നിന്ന് വ്യത്യസ്‌തമായ അഭിനയം പുറത്തെടുക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്. അതിനായി ഞാൻ എന്‍റെ 200 ശതമാനവും ആ കഥാപാത്രത്തിന് നൽകി. രാമൻ എന്ന കഥാപാത്രത്തെ സൃഷ്‌ടിക്കാനായി നടത്തത്തിലും പുഞ്ചിരിയിലും വരെ സസൂഷ്‌മം ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഗുർമീതിന്‍റെ ഇനിയും ചിത്രീകരണം പൂർത്തിയാക്കാനുള്ള ചിത്രം ദി വൈഫ് ആണ്. ലോക്ക് ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ, ജയ്‌പൂരിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി മുന്നോട്ട് പോകുമെന്നും ഗുർമീത് ചൗധരി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.