നടൻ രൺബീർ കപൂറിന് കൊവിഡ് പോസിറ്റീവായതിന് പിന്നാലെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് സംവിധായകൻ ക്വാറന്‍റൈനിലാണ്.
ഗംഗുബായ് കത്തിയാവാഡിയുടെ ചിത്രീകരണത്തിനിടെയാണ് സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ നായിക ആലിയ ഭട്ട് കൊവിഡ് പരിശോധനക്ക് വിധേയയായി. നടിയുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. കൂടാതെ, ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും കൊവിഡ് പരിശോധനക്ക് വിധേയമായിട്ടുണ്ട്. സംവിധായകന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.