ETV Bharat / sitara

അദ്‌നാന്‍ സമിക്ക് പത്മശ്രീ; ബിജെപിക്ക് പ്രണയം പാകിസ്ഥാനോടെന്ന് സ്വര ഭാസ്‌കറിന്‍റെ വിമര്‍ശനം

മധ്യപ്രദേശില്‍ സംഘടിപ്പിച്ച സേവ് ദ കോണ്‍സ്റ്റിറ്റ്യൂഷന്‍, സേവ് ദി കണ്‍ട്രി എന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു നടി സ്വര ഭാസ്കര്‍. അദ്‌നാന്‍ സമിക്ക് 2016ലാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്

അദ്‌നാന്‍ സാമിക്ക് പത്മശ്രീ  Adnan Sami's Padma Shri; swara Bhaskar criticizes BJP's love for Pakistan  ബിജെപിക്ക് പ്രണയം പാകിസ്ഥാനോടെന്ന് സ്വര ഭാസ്‌കറിന്‍റെ വിമര്‍ശനം  സ്വര ഭാസ്കര്‍  പത്മശ്രീ  ബിജെപി  ഇന്ത്യന്‍ പൗരത്വം  നടി സ്വര ഭാസ്കര്‍  Adnan Sami's Padma Shri  swara Bhaskar criticizes BJP
അദ്‌നാന്‍ സാമിക്ക് പത്മശ്രീ; ബിജെപിക്ക് പ്രണയം പാകിസ്ഥാനോടെന്ന് സ്വര ഭാസ്‌കറിന്‍റെ വിമര്‍ശനം
author img

By

Published : Feb 3, 2020, 3:20 PM IST

ഗായകന്‍ അദ്‌നാന്‍ സമിക്ക് പത്മശ്രീ നല്‍കിയതിനെതിരെ വിമര്‍ശനവുമായി നടി സ്വര ഭാസ്കര്‍. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയും പാകിസ്ഥാനിക്ക് ഇന്ത്യന്‍ പൗരത്വവും പത്മശ്രീയും നല്‍കി ആദരിക്കുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണ് നല്‍കുന്നതെന്ന് സ്വര ഭാസ്‌കര്‍ ചോദിച്ചു. മധ്യപ്രദേശില്‍ സംഘടിപ്പിച്ച സേവ് ദ കോണ്‍സ്റ്റിറ്റ്യൂഷന്‍, സേവ് ദ കണ്‍ട്രി എന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു നടി.

'അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞ് കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇന്ത്യയിലുണ്ട്. അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി അതിലൂടെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. അപ്പോള്‍ അങ്ങനെയാണെങ്കില്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാകിസ്ഥാനിക്ക് പത്മശ്രീ നല്‍കുന്നു. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു'. സ്വര ഭാസ്കര്‍ ചോദിച്ചു.

'പൗരത്വഭേദഗതിയെ പിന്തുണക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞ് കയറ്റക്കാര്‍ സര്‍ക്കാരിന്‍റെ മനസിലാണ് കടന്ന് കൂടിയിരിക്കുന്നത്. ബിജെപിക്ക് പാകിസ്ഥാനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ്' സ്വര കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ ജനിച്ച്‌ വളര്‍ന്ന അദ്‌നാന്‍ സമിക്ക് 2016ലാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.