ETV Bharat / sitara

ഭാര്യക്കൊപ്പം വീട് പങ്കിടാന്‍ ഭയം; ആദിത്യയുടെ ട്വീറ്റ്‌ വൈറല്‍ - ആദിത്യയുടെ ട്വീറ്റ്‌ വൈറല്‍

Aditya Dhar on A Thursday trailer: യാമി ഗൗതമിന്‍റെ ഏറ്റവും പുതിയ ചിത്രം 'എ തേസ്‌ഡേ'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്‌. ട്രെയ്‌ലര്‍ കണ്ട ശേഷം യാമിക്കൊപ്പം വീട്‌ പങ്കിടാന്‍ തനിക്ക്‌ ഭയമാണെന്നാണ് ഭര്‍ത്താവ്‌ ആദിത്യ ധര്‍ പറയുന്നത്‌.

Aditya Dhar on A Thursday trailer  Yami Gautam on A Thursday trailer  A Thursday trailer  A Thursday cast and crew  Aditya Dhar scared to share a home with Yami Gautam  ആദിത്യയുടെ ട്വീറ്റ്‌ വൈറല്‍  ഭാര്യക്കൊപ്പം വീട് പങ്കിടാന്‍ ഭയം
ഭാര്യക്കൊപ്പം വീട് പങ്കിടാന്‍ ഭയം; ആദിത്യയുടെ ട്വീറ്റ്‌ വൈറല്‍
author img

By

Published : Feb 11, 2022, 12:46 PM IST

തെലങ്കാന: ബോളിവുഡ്‌ താരം യാമി ഗൗതമും സംവിധായകന്‍ ആദ്യത്യ ധറും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്‌. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവക്കാറുണ്ട്‌. ഇപ്പോള്‍ യാമി ഗൗതമും ആദിത്യയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

A Thursday trailer: യാമി ഗൗതമിന്‍റെ ഏറ്റവും പുതിയ ചിത്രം 'എ തേസ്‌ഡേ'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്‌. 16 കുഞ്ഞു കുട്ടികളെ ബന്ദികളാക്കിയ ഒരു നിഗൂഢ സ്‌കൂള്‍ അധ്യാപികയായാണ് ചിത്രത്തില്‍ യാമി ഗൗതം വേഷമിടുന്നത്‌. 'എ തേസ്‌ഡേ'യുടെ ട്രെയ്‌ലര്‍ കണ്ട ശേഷം ചിത്രത്തിലെ യാമിയുടെ അഭിനയത്തെ പ്രശംസിച്ച്‌ കൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ഭര്‍ത്താവ്‌ ആദിത്യ ധര്‍.

Aditya Dhar on A Thursday trailer: ട്രെയ്‌ലര്‍ കണ്ട ശേഷം യാമിക്കൊപ്പം വീട്‌ പങ്കിടാന്‍ തനിക്ക്‌ ഭയമാണെന്നാണ് ഭര്‍ത്താവ്‌ ആദിത്യ ധര്‍ പറയുന്നത്‌. 'എ തേസ്‌ഡേ' ട്രെയ്‌ലറില്‍ ആവേശഭരിതനായ ആദിത്യ ധര്‍ ട്വീറ്റുമായാണ് ആരാധകര്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്‌. 'യാമിയുമായി വീട്‌ പങ്കിടാന്‍ ഭയം തോന്നുന്നു...' -ഇപ്രകാരമാണ് ആദിത്യ ധര്‍ കുറിച്ചത്‌.

'എ തേസ്‌ഡേ' എന്ന ചിത്രത്തില്‍ വ്യത്യസ്‌ത കഥാപാത്രം അവതരിപ്പിക്കാനായതില്‍ താന്‍ ത്രില്ലിലാണെന്ന്‌ യാമി ഗൗതം പറയുന്നു. ചിത്രത്തില്‍ നൈന എന്ന കഥാപാത്രത്തെയാണ് യാമി ഗൗതം അവതരിപ്പിക്കുന്നത്‌.

Yami Gautam on A Thursday trailer: 'നൈനയെ പോലെ വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെ ഞാൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. നൈന എന്ന കഥാപാത്രത്തിന്‍റെ വൈവിധ്യമാർന്ന വികാരങ്ങൾ അവള്‍ പ്രകടിപ്പിക്കുന്നു. നൈനയെ വ്യത്യസ്‌തമായ ഷെയ്‌ഡുകളിൽ അവതരിപ്പിക്കാൻ ഞാൻ ശരിക്കും വളരെയധികം പരിശ്രമിച്ചു. നൈന ഒരു അധ്യാപികയാണ്, അവള്‍ കുട്ടികളെ ബന്ദികളാക്കി ഒരു സംരക്ഷകയില്‍ നിന്നും അപകടകാരിയായി മാറുന്ന കാഴ്‌ചയാണ് ട്രെയ്‌ലറില്‍ കാണാനാവുക.'-ചിത്രത്തെ കുറിച്ച്‌ യാമി ഗൗതം പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

A Thursday cast and crew: ബെഹ്‌സാദ് ഖമ്പത ആണ് ഈ ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധാനം. റോണി സ്‌ക്രൂവാലയും പ്രേംനാഥ് രാജഗോപാലനും ചേർന്നാണ് നിര്‍മ്മാണം. മുതിർന്ന താരം ഡിംപിൾ കപാഡിയ, നേഹ ധൂപിയ, അതുൽ കുൽക്കർണി എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Also Read: 'ഇനി എല്ലാരും എന്‍റെ മുന്നിൽ മുട്ടുമടക്കണം'; കയ്യില്‍ വിലങ്ങുമായി കങ്കണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.