ETV Bharat / sitara

'സുശാന്തിന്‍റേതായി എന്‍റെ പക്കലുള്ളത് ഇത് മാത്രം'-റിയ ചക്രബര്‍ത്തി - rhea chakraborty shared pics of sushant singh

2019ല്‍ സുശാന്ത് അഭിനയിച്ച ചിച്ചോരെ എന്ന ചിത്രത്തിലെ വാട്ടര്‍ ബോട്ടില്‍ ആണ് ഒന്ന്. മറ്റൊന്ന് റിയയുടെ ഡയറിയില്‍ സുശാന്ത് എഴുതിയ വാക്കുകളാണ്. നന്ദി അറിയിച്ച് സുശാന്ത് എഴുതിയ ഏഴ് കാര്യങ്ങളാണ് റിയയുടെ ഡയറിയില്‍ ഉള്ളത്

sushant singh memories  actress rhea chakraborty  rhea chakraborty shared pics of sushant singh  റിയ ചക്രബര്‍ത്തി
സുശാന്തിന്‍റെതായി എന്‍റെ പക്കലുള്ളത് ഇത് മാത്രം-റിയ ചക്രബര്‍ത്തി
author img

By

Published : Aug 9, 2020, 1:06 PM IST

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ച് നില്‍ക്കുന്നു. താരത്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയാണ് ഇപ്പോള്‍ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. സുശാന്തിന്‍റെ മരണത്തിന് ഒരു പരിധിവരെ റിയയാണ് കാരണമെന്ന് താരത്തിന്‍റെ പിതാവ് പറഞ്ഞിരുന്നു. പിതാവിന്‍റെ പരാതി പരിഗണിച്ച് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് റിയ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ റിയ അഭിഭാഷകന്‍ മുഖേന മാധ്യമങ്ങള്‍ക്ക് രണ്ട് ഫോട്ടോകള്‍ കൈമാറിയിരിക്കുകയാണ്. 'സുശാന്തിന്‍റെതായി ഞാന്‍ സൂക്ഷിച്ചിരിക്കുന്ന വസ്തു'വെന്നാണ് ഫോട്ടോക്ക് താഴെ റിയ കുറിച്ചിരുന്നത്. 2019ല്‍ സുശാന്ത് അഭിനയിച്ച ചിച്ചോരെ എന്ന ചിത്രത്തിലെ വാട്ടര്‍ ബോട്ടില്‍ ആണ് ഒന്ന്. മറ്റൊന്ന് റിയയുടെ ഡയറിയില്‍ സുശാന്ത് എഴുതിയ വാക്കുകളാണ്. നന്ദി അറിയിച്ച് സുശാന്ത് എഴുതിയ ഏഴ് കാര്യങ്ങളാണ് റിയയുടെ ഡയറിയില്‍ ഉള്ളത്.

അതേസമയം സുശാന്തിന്‍റെ പണം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തന്‍റെ ചെലവുകള്‍ സ്വന്തം വരുമാനംകൊണ്ടാണ് നടത്തിയിരുന്നതെന്നും റിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. സുശാന്തിന്‍റെ പണം റിയ കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുശാന്തിന്‍റെ പിതാവ് കെ.കെ സിംഗ് പരാതി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് എട്ട് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ റിയയെ ചോദ്യം ചെയ്തത്. സുശാന്തുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളും റിയ പങ്കുവച്ചിട്ടുണ്ട്. റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രബര്‍ത്തിയെ ഓഗസ്റ്റ് 10ന് ചോദ്യം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.