ETV Bharat / sitara

സമന്‍സ് സ്വീകരിച്ച് രാകുല്‍ പ്രീത് സിംഗ്, നടിയെ വെള്ളിയാഴ്ച എന്‍സിബി ചോദ്യം ചെയ്യും - Rakul preet singh questioned by the NCB on Friday

അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് എന്‍സിബി അന്വേഷണം നീട്ടിയത്. രാകുല്‍ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന്​ സിന്‍ഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന് റിയ പറഞ്ഞിരുന്നു

രാകുല്‍ പ്രീത് സിംഗ് സമന്‍സ്  നടി റിയ ചക്രബര്‍ത്തി വാര്‍ത്തകള്‍  രാകുല്‍ പ്രീത് സിംഗ് വാര്‍ത്തകള്‍  ലഹരി മരുന്ന് കേസ് വാര്‍ത്തകള്‍  ബോളിവുഡ് സിനിമ വാര്‍ത്തകള്‍  actress Rakul preet singh acknowledges summons  Rakul preet singh questioned by the NCB on Friday  Rakul preet singh latest news
സമന്‍സ് സ്വീകരിച്ച് രാകുല്‍ പ്രീത് സിംഗ്, നടിയെ വെള്ളിയാഴ്ച എന്‍സിബി ചോദ്യം ചെയ്യും
author img

By

Published : Sep 24, 2020, 2:14 PM IST

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരി മരുന്ന് കേസ് ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളിലേക്ക് നീളുകയാണ്. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട നടിയാണ് രാകുല്‍ പ്രീത് സിങ്. കഴിഞ്ഞ ദിവസം താരത്തിന് എന്‍സിബി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സിനെ കുറിച്ച് നടി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ സമന്‍സ് ലഭിച്ചതായി നടി രാകുല്‍ പ്രീത് സിംഗ് അറിയിച്ചിട്ടുണ്ട്. നടി നാളെ ചോദ്യം ചെയ്യലിനായി ഹാജരാകും. പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്ന നടി ഇപ്പോള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്.

നടിക്ക് ഇതുവരെ എന്‍സിബിയുടെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് മനേജര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. രാകുല്‍ പ്രീതി​ന്‍റെ മുംബൈയിലെയോ ഹൈദരാബാദിലെയോ വിലാസത്തില്‍ സമന്‍സ്​ ലഭിച്ചിട്ടില്ലെന്നായിരുന്നു പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ഡിസൈനര്‍ സിമോന്‍ ഖമ്ബട്ട ചോദ്യം ചെയ്യാനായി എന്‍‌സി‌ബി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ എത്തി. അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് എന്‍സിബി അന്വേഷണം നീട്ടിയത്. രാകുല്‍ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന്​ സിന്‍ഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന് റിയ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.