ETV Bharat / sitara

കൊവിഡ് ടെസ്റ്റിനിടെ അലറിക്കരഞ്ഞ് നടി പായല്‍ രജ്‌പുത്ത് - actress payal rajput films

പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയ നടി പായല്‍ രജ്‌പുത്തിന്‍റെ മൂക്കില്‍ നിന്ന് സ്വാബ് എടുക്കുന്നതിനിടെയാണ് താരത്തിന്‍റെ കരച്ചില്‍.

actress payal rajput shared covid testing video  കൊവിഡ് ടെസ്റ്റിനിടെ അലറിക്കരഞ്ഞ് നടി പായല്‍ രജ്‌പുത്ത്  നടി പായല്‍ രജ്‌പുത്ത്  നടി പായല്‍ രജ്‌പുത്ത് സിനിമകള്‍  നടി പായല്‍ രജ്‌പുത്ത് വാര്‍ത്തകള്‍  actress payal rajput cinema  actress payal rajput films  actress payal rajput videos
കൊവിഡ് ടെസ്റ്റിനിടെ അലറിക്കരഞ്ഞ് നടി പായല്‍ രജ്‌പുത്ത്
author img

By

Published : Sep 26, 2020, 7:02 PM IST

നാളുകളായി സ്തംഭനാവസ്ഥയിലായിരുന്ന സിനിമാ മേഖല പതിയെ ഉണര്‍ന്ന് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പലയിടങ്ങളിലും ഷൂട്ടിങുകളും ആരംഭിച്ചു. ഷൂട്ടിങിന് എത്തുന്ന അണിയറപ്രവര്‍ത്തകരും നടീനടന്മാരുമെല്ലാം കൊവിഡ് ടെസ്റ്റ് പൂര്‍ത്തീകരിച്ച ശേഷമാണ് ജോലി ആരംഭിക്കുന്നത്. ഇപ്പോള്‍ ഷൂട്ടിങ് ആരംഭിക്കുന്നതിന്‍റെ ഭാ​ഗമായി നടത്തിയ കൊവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞിരിക്കുകയാണ് നടി പായല്‍ രജപുത്. പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയ നടിയുടെ മൂക്കില്‍ നിന്ന് സ്വാബ് എടുക്കുന്നതിനിടെയാണ് താരത്തിന്‍റെ കരച്ചില്‍. താരം തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വേദനിപ്പിക്കാതെ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ആരോ​ഗ്യ പ്രവര്‍ത്തകരുടെ മുന്നില്‍ താരം ഇരിക്കുന്നത്. എന്നാല്‍ മൂക്കിനുള്ളിലേക്ക് സ്വാബ് ഇട്ടതോടെ താരം അലറിക്കരയുകയായിരുന്നു. താരത്തിന്‍റെ കരച്ചില്‍ കേട്ട് ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുകയാണ്. 'എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച്‌ ജോലിക്ക് മടങ്ങിയെത്തി. പരിശോധന നടത്തുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. മൂക്കിനുള്ളില്‍ അഞ്ച് സെക്കന്‍റ് നേരം സ്വാബ് കറക്കുന്നത് വല്ലാത്ത അവസ്ഥയാണ്. എന്നാല്‍ അത് ചെയ്യാനും നെഗറ്റീവാകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്' വീഡിയോക്കൊപ്പം പായല്‍ രജ്‌പുത്ത് കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.